അമേരിക്കൻ തിട്ടൂരത്തിനെതിരെ രാജ്യം പ്രതികരിക്കണം: കേളി ന്യൂ സനയ്യ സമ്മേളനം

രിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി സംസാരിക്കുന്നു
റിയാദ്: ഇറക്കുമതിത്തീരുവ 50 ശതമാനമാക്കി വർധിപ്പിച്ച അമേരിക്കൻ നടപടി ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിക്കുമെന്ന് കേളി കലാസാംസ്‌കാരിക വേദി ന്യൂ സനയ്യ ഏരിയ സമ്മേളനം. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കോളനിവൽക്കരണ നയത്തിനെതിരെ രാജ്യത്തെ തൊഴിലാളികൾ ഒന്നടങ്കം പ്രതിഷേധിക്കേണ്ട സമയമാണിതെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അമേരിക്കൻ ചുങ്കനയം കേരളത്തെയും പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തുനിന്ന് കയറ്റുമതി ചെയ്യുന്ന കയർ ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, വസ്ത്രം, കശുവണ്ടി, സുഗന്ധദ്രവ്യങ്ങൾ, ഔഷധങ്ങൾ എന്നിവയ്ക്കെല്ലാം ദോശമാണ്. ഈ മേഖലകളിൽ ജോലിചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടെ തൊഴിലും കൂലിയും നഷ്ടപ്പെടും. ഇന്ത്യയുടെ താൽപര്യങ്ങൾ ഹനിക്കുന്ന അമേരിക്കയുടെ ക്രൂരമായ നടപടിക്കെതിരെ പ്രതികരിക്കാൻ നമ്മുടെ പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല. ഇന്ത്യക്ക് കുറഞ്ഞ വിലയിൽ എണ്ണ നൽകാമെന്ന റഷ്യയുടെ വാഗ്‌ദാനം സ്വീകരിക്കരുതെന്നാണ് അമേരിക്കയുടെ തിട്ടൂരം. രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽപോലും ഇടപെടുന്ന ഇത്തരം നടപടിക്കെതിരെ കേന്ദ്ര സർക്കാർ കുറ്റകരമായ മൗനം വെടിയണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വി എസ് അച്യുതാനന്ദൻ നഗറിൽ നടന്ന ന്യൂ സനയ്യ ഏരിയ സമ്മേളനം കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് ഇടിച്ചാണ്ടി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നിസാർ മണ്ണഞ്ചേരി താൽക്കാലിക അധ്യക്ഷനായി. ഏരിയ സെക്രട്ടറി ഷിബു തോമസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു ബാലചന്ദ്രൻ സാമ്പത്തിക റിപ്പോർട്ടും കേളി വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ഭാരവാഹികൾ: പ്രസിഡന്റ് നിസ്സാർ മണ്ണഞ്ചേരി, സെക്രട്ടറി തോമസ് ജോയ്, ട്രഷറർ താജുദ്ദീൻ
അഞ്ച് യൂണിറ്റുകളെ പ്രതിനിധീകരിച്ച് പത്തുപേർ ചർച്ചയിൽ പങ്കെടുത്തു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, രക്ഷാധികാരി സമിതി സെക്രട്ടറി കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഷാജി റസാഖ്, രജീഷ് പിണറായി, ലിപിൻ പശുപതി, കിഷോർ ഇ നിസാം, നസീർ മുള്ളൂർക്കര, ബിജു തായമ്പത്ത് എന്നിവർ സംസാരിച്ചു.
നിസാർ മണ്ണഞ്ചേരി, നാസർ ഒളവട്ടൂർ, കിങ്സ്റ്റൺ എന്നിവരടങ്ങിയ പ്രസീഡിയം നടപടികൾ നിയന്ത്രിച്ചു. പ്രവീൺ, ഗിരീഷ്, ഹരിപ്രസാദ്, പി ടി ബിജു, വി കെ രജീഷ്, ക്രിസോ തോമസ് എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു. തോമസ് ജോയ്, ഷിബു തോമസ്, ബൈജു ബാലചന്ദ്രൻ (സ്റ്റിയറിങ്), ഷമൽ രാജ്, സന്തോഷ്, ഗിരീഷ്, അരുൺ (രജിസ്ട്രേഷൻ), ഗിരീഷ്, അനൂപ്, കരുണാകരൻ കണ്ടോന്താർ (മിനുട്സ്), താജുദ്ദീൻ, അബ്ദുൾ കലാം, കരുണാകരൻ (പ്രമേയം), ഷമൽ, ബേബി ചന്ദ്രകുമാർ, വിജയരാഘവൻ (ക്രഡൻഷ്യൽ) എന്നിവർ വിവിധ സബ്‌കമ്മിറ്റികളിൽ പ്രവർത്തിച്ചു. സംഘാടക സമിതി ആക്‌ടിങ് കൺവീനർ താജുദ്ദീൻ സ്വാഗതവും തോമസ് ജോയ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: നിസാർ മണ്ണഞ്ചേരി (പ്രസിഡന്റ്), തോമസ് ജോയ് (സെക്രട്ടറി), താജുദ്ദീൻ (ട്രഷറർ), ബേബി ചന്ദ്രകുമാർ, ഷമൽരാജ് (വൈസ് പ്രസിഡന്റ്), അബ്ദുൾ നാസർ, ജയപ്രകാശ് (ജോയിന്റ് സെക്രട്ടറി), അബ്ദുൾ കലാം (ജോയിന്റ് ട്രഷറർ). ഹരികുമാർ, ഷിബു തോമസ്, കരുണാകരൻ മണ്ണടി, സജീഷ്, സജി കാവനൂർ, ഷൈജു ചലോട്, രാജേഷ് ഓണകുന്ന്, സുവി പയസ്, മധു ഗോപി, പി ഇ നിസാർ, വിജയരാഘവൻ (നിർവാഹക സമിതി).









0 comments