കേളി റൗദ ഏരിയ സമ്മേളന ലോഗോ പ്രകാശിപ്പിച്ചു

സംഘാടക സമിതി ആക്ടിങ് കൺവീനർ മുഹമ്മദ് ഷഫീക് ഏരിയ സെക്രട്ടറി ബിജിതോമസിന് കൈമാറി കേളി റൗദ ഏരിയ സമ്മേളന ലോഗോ പ്രകാശിപ്പിപ്പിക്കുന്നു
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ പന്ത്രണ്ടാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി റൗദ ഏരിയയുടെ ഒമ്പതാമത് സമ്മേളനം ഒക്ടോബർ മൂന്നിന് കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റൗദയിലെ സ്വാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കേളി കേന്ദ്ര കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര പരിപാടി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ പി പി സലിം അധ്യക്ഷനായി. സംഘാടക സമിതി ആക്ടിങ് കൺവീനർ മുഹമ്മദ് ഷഫീക് ഏരിയ സെക്രട്ടറി ബിജിതോമസിന് കൈമാറി ലോഗോ പ്രകാശിപ്പിച്ചു.
ഏരിയ രക്ഷാധികാരി കൺവീനർ സതീഷ് കുമാർ വളവിൽ, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ വാസു, ട്രഷറർ കെ കെ ഷാജി എന്നിവർ സംസാരിച്ചു.









0 comments