കേളി അസീസിയ ഏരിയ ‘ആരവം 25'

റിയാദ്: കേളി അസീസിയ ഏരിയ കമ്മിറ്റിയുടെ ഓണാഘോഷം ‘ആരവം 25' എന്ന പേരിൽ അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. ഓണസദ്യയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. സാംസ്‌കാരിക സമ്മേളനം എഴുത്തുകാരി അനിത്ര ജോമി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അലി പട്ടാമ്പി അധ്യക്ഷനായി.
കേളി രക്ഷാധികാരി കൺവീനർ കെപി എം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, ട്രഷറർ ജോസഫ് ഷാജി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, കുടുംബവേദി വൈസ് പ്രസിഡന്റ് വി എസ് സജീന, ജോയിന്റ് സെക്രട്ടറി സുനിൽകുമാർ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ്, അസീസിയ രക്ഷാധികാരി കൺവീനർ ഹസൻ പുന്നയൂർ തുടങ്ങിയവർ സംസാരിച്ചു.
16 വിഭവങ്ങളോടെ കേളി പ്രവർത്തകരുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യ, പൂക്കളം, മാവേലി എന്നിവയും ഉണ്ടായി. കുടുംബവേദിയിലെ കുട്ടികളുടെ നൃത്തങ്ങളും വിവിധ കലാ-കായിക പരിപാടികളും അരങ്ങേറി. കലാ-കായിക പരിപാടികൾക്കുള്ള മെമന്റോകൾ സംഘാടക സമിതി കൺവീനർ സുഭാഷ്, ചെയർമാൻ ഷമീർ ബാബു, ആക്ടിങ് സെക്രട്ടറി അജിത്, ഏരിയ ട്രഷറർ ലജീഷ് നരിക്കോട്, പബ്ലിസിറ്റി കൺവീനർ റാഷിഖ് എന്നിവർ സമ്മാനിച്ചു. ആക്ടിങ് സെക്രട്ടറി അജിത് പ്രസാദ് സ്വാഗതവും സംഘാടക സമിതി കൺവീനർ സുഭാഷ് നന്ദിയും അറിയിച്ചു.









0 comments