'മേഘമൽഹാർ' വിളംബര സമ്മേളനം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും

കുവൈത്ത് സിറ്റി : കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈത്ത് സംഘടിപ്പിക്കുന്ന 'മേഘമൽഹാർ 2025' മെഗാ സാംസ്‌കാരിക മേളയുടെ പ്രചാരണാർത്ഥം സെപ്തംബർ 25ന് വൈകുന്നേരം 6.30-ന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വിളംബര സമ്മേളനം നടക്കും. വിളംബര സമ്മേളനം മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്യും. നവംബർ 7നാണ് 'മേഘമൽഹാർ' സംഘടിപ്പിക്കുന്നത്.









0 comments