കൈരളി യുകെ ദേശീയ സമ്മേളനം ഏപ്രിൽ 26,27 തീയതികളിൽ നടക്കും

kairali uk
വെബ് ഡെസ്ക്

Published on Mar 17, 2025, 03:16 PM | 1 min read

ലണ്ടൻ: കൈരളി യുകെ ദേശീയ സമ്മേളനം ഏപ്രിൽ 26,27 തീയതികളിൽ ഇംഗ്ലണ്ടിലെ ന്യൂബെറിയിൽ നടക്കും. ഏപ്രിൽ 26 ന് പാർക്ക് ഹൗസ് സ്‌കൂൾ ന്യൂബെറിയിൽ വച്ച് നടക്കുന്ന പൊതുസമ്മേളനം മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഗായകൻ അലോഷി നയിക്കുന്ന ഗാനസന്ധ്യയും, പ്രശസ്‌തരായ കലാകാരികളും കലാകാരൻമാരും അണിനിരക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും. അതോടൊപ്പം കല സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ദേശീയ സമ്മേളനത്തിന്റെ നടത്തിപ്പിനായി നാഷണൽ കമ്മിറ്റി അംഗങ്ങളുടെയും യൂണിറ്റ് പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ കൈരളിയുടെ കൾച്ചറൽ കോർഡിനേറ്റർ രാജേഷ് ചെറിയാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കുര്യൻ ജേക്കബും നാഷണൽ പ്രസിഡന്റ് പ്രിയ രാജനും സമ്മേളനത്തിന്റെ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു.


അംഗങ്ങളുടെ ചർച്ചകൾക്കും നിർദേശങ്ങൾക്കും ശേഷം ദേശീയ സമ്മേളനത്തിന്റെ അധ്യക്ഷയായി നാഷണൽ പ്രസിഡന്റ് പ്രിയ രാജനെയും ജനറൽ കൺവീനർ ആയി വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് സെക്രട്ടറി വരുൺ ചന്ദ്രബാലനെയും വിവിധ സബ്‌കമ്മിറ്റി ചുമതലക്കാരെയും ഉൾപ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു. കൈരളി യുകെ നാഷണൽ ജോയിൻ സെക്രട്ടറി നവിൻ ഹരികുമാറും വൈസ് പ്രസിഡന്റ് ലിനു വർഗീസും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home