കൈരളി യുകെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണം ആഘോഷിച്ചു

ലണ്ടൻ: കൈരളി യുകെയുടെ ഈസ്റ്റ് ലണ്ടൻ യൂണിറ്റ് ഓണാഘോഷം സംഘടിപ്പിച്ചു. നാടിൻ്റെ നന്മകളും ഗൃഹാതുരത്വമുണർത്തുന്ന കലാ-കായിക പരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. ശനിയാഴ്ച ബാർക്കിങ്ങിലെ സെന്റ് തോമസ് മോർ കാത്തലിക് ചർച്ച് പാരിഷ് ഹാളിലും പരിസരത്തുമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. നൂറുകണക്കിന് ആളുകളാണ് ഈ ഓണാഘോഷത്തിൽ പങ്കെടുത്തത്.
അത്തപ്പൂക്കളം, കായിക മത്സരങ്ങൾ, മോഹിനിയാട്ടം, ഭരതനാട്യം, തിരുവാതിര, യൂണിറ്റ് അംഗങ്ങളുടെ സംഗീതനിശ തുടങ്ങിയവ ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയിൽ കുട്ടികളും മുതിർന്നവരും ഉൾപ്പെടെ 350-ഓളം പേർ പങ്കെടുത്തു. തുടർന്ന് നടന്ന കേരളത്തനിമയാർന്ന നാടൻ കലാരൂപങ്ങൾ അരങ്ങേറി. വൈകീട്ട് 7 മുതൽ നടന്ന സംഗീത സന്ധ്യയും ഓണാഘോഷത്തിന് ആവേശം പകർന്നു.
കൈരളി ദേശീയ കമ്മറ്റി അംഗങ്ങളായ നവീൻ ഹരി (നാഷണൽ സെക്രട്ടറി), സൈജു (നാഷണൽ ട്രഷറർ), അനുമോൾ (നാഷണൽ ജോയിന്റ് സെക്രട്ടറി), എംഎയുകെ ചെയർപേഴ്സൺ ശ്രീജിത്ത് ശ്രീധരൻ, പ്രശസ്ത എഴുത്തുകാരൻ മണമ്പൂർ സുരേഷ്, ലോക കേരള സഭാംഗം വിശാൽ ഉദയകുമാർ, എഐസി നാഷണൽ കമ്മിറ്റി അംഗം ശ്രീമതി പ്രീത് ബൈൻസ് തുടങ്ങിയവർ പങ്കെടുത്തു. പ്രസിഡൻ്റ് നിതിൻ രാജ്, സെക്രട്ടറി അനസ് സലാം, ട്രഷറർ ലൈലജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.









0 comments