കൈരളി സലാല എം ടി അനുസ്മരണം സംഘടിപ്പിച്ചു

സലാല > കൈരളി സലാല എം ടി വാസുദേവൻ നായർ അനുസ്മരണ യോഗം സംഘടിപ്പിച്ചു. കൈരളി ഹാളിൽ ചേർന്ന യോഗത്തിൽ സലാലയിലെ വിവിധ സാംസ്കാരിക സംഘടനാ പ്രവർത്തകർ പങ്കെടുത്തു. കൈരളി സലാല പ്രസിഡണ്ട് ഗംഗാധരൻ അയ്യപ്പൻ, സി പി ഐ (എം) പാലക്കാട് ജില്ലാ കമ്മറ്റി അംഗവും പുതുശ്ശേരി ഏരിയാ സെക്രട്ടറിയുമായ നിധിൻ കണിച്ചേരി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സിജോയ് പേരാവൂർ, വനിതാ വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ, ഇന്ത്യൻ എംബസി കോൺസുലാർ ഏജൻ്റ് ഡോ കെ സനാതനൻ, ഇന്ത്യൻ സ്കൂൾ മാനേജ്മെൻ്റ് പ്രസിഡണ്ട് ഡോ അബൂബക്കർ സിദ്ധിഖ്, ഇന്ത്യൻ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങളായ രമേശ് കുമാർ, ഡോ ഹൃദ്യ എസ് മേനോൻ, കേരള വിംഗ് കൺവീനർ ഡോ ഷാജി പി ശ്രീധർ, മലയാള മിഷൻ ചെയർമാൻ എ കെ പവിത്രൻ, ഐ ഒ സി പ്രതിനിധി ഡോ നിസ്താർ, കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ, ലോക കേരള സഭാംഗങ്ങളായ പവിത്രൻ കാരായി, ഹേമാ ഗംഗാധരൻ, എന്നിവർ എം ടി യെയും മൺമറഞ്ഞ കമ്യൂണിസ്റ്റ് നേതാക്കളായ സഖാക്കൾ എ കണാരൻ, സുശീലാ ഗോപാലൻ, മുൻ പ്രധാനമന്ത്രി ഡോ മൻമോഹൻ സിംഗ് എന്നിവരെയും അനുസ്മരിച്ച് സംസാരിച്ചു.









0 comments