കൈരളി സലാല കളിയൂഞ്ഞാൽ സീസൺ 2 സംഘടിപ്പിച്ചു

സലാല> കൈരളി സലാല സാദാ യൂനിറ്റ് ബാലസംഘം കളിയൂഞ്ഞാൽ സീസൺ 2 എന്ന കലാപരിപാടി സംഘടിപ്പിച്ചു. സാദാ ടോപ്പാസ് റെസ്റ്റെറന്റിൽ വെച്ച് സാദാ യൂനിറ്റ് ബാലസംഘം പ്രസിഡന്റ് കൃഷ്ണ നന്ദയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി കൈരളി വനിത വിംങ്ങ് എക്സിക്യൂട്ടീവ് അംഗം റിഫ അനീഷ് ഉദ്ഘാടനം ചെയ്തു. നിരവധി കുട്ടികൾ കലാ പരിപാടികളിൽ പങ്കെടുത്തു.
പ്രോഗ്രാം കൺവീനർ മാരായ വിനോദ് കണ്ണൂർ, ഷെരീഫ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന കലാപരിപാടിയിൽ കൃഷ്ണ ശ്രീനന്ദയും, ലിയ ഫാത്തിമയും അവതാരകരായി. ബാലസംഘം സെക്രട്ടറി യാസിൻ, ലോക കേരള സഭ അംഗം പവിത്രൻ കാരായി, കൈരളി ജനറൽ സെക്രട്ടറി സിജോയ്, ജോയിന്റ് സെക്രട്ടറി മൻസൂർ പട്ടാമ്പി, വൈസ് പ്രസിഡന്റ് ലത്തീഫ് അമ്പലപ്പാറ,യൂനിറ്റ് സെക്രട്ടറി ഗോപകുമാർ മണ്ണാർക്കാട്, പ്രസിഡന്റ് ഉമ്മർ ചൊക്ലി ബാലസംഘം സെക്രട്ടറി ആരിഫ് മുഹമ്മദ്, പ്രസിഡന്റ് ദിത സുരേഷ് തുടങ്ങിയവർ സംസാരിച്ചു.









0 comments