ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഇഫ്താർ സംഗമവും കേരള ജർണലിസ്റ്റ് യൂണിയൻ മെമ്പർഷിപ്പ് വിതരണവും

ജിദ്ദ: ജിദ്ദ ഇന്ത്യ മീഡിയ ഫോറം ഇഫ്താർ സംഗമവും കേരള ജർണലിസ്റ്റ് യൂണിയൻ (കെജെയു) മെമ്പർഷിപ്പ് വിതരണവും സംഘടിപ്പിച്ചു. പ്രസഡൻറ് കബീർ കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഇബ്റാഹീം ശംനാട് റമദാൻ സന്ദേശം നൽകി. ഹസൻ ചെറൂപ്പ, ജലീൽ കണ്ണമംഗലം, ജാഫറലി പാലക്കോട്, സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, ഗഫൂർ കൊണ്ടോട്ടി, ഗഫൂർ കെസി , നാസർ കരുളായി, ഫോറം മുൻ അംഗം മുസ്‌തഫ പെരുവള്ളൂർ, തുടങ്ങിയവർ സംസാരിച്ചു.
കേരള ജർണലിസ്റ്റ് യൂനിയൻ (കെജെയു) അംഗത്വ കാർഡ് ഫോറം അംഗങ്ങൾക്ക് വിതരണം ചെയ്തു. 'ദ മലയാളം ന്യൂസി'ലെ വഹീദ് സമാൻ, എൻ എം സ്വാലിഹ് എന്നിവർക്ക് പുതുതായി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറത്തിൽ അംഗത്വം നൽകി. ജനറൽ സെക്രട്ടറി ബിജുരാജ് രാമന്തളി സ്വാഗതവും ട്രഷറർ പി കെ. സിറാജ് നന്ദിയും പറഞ്ഞു.









0 comments