ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം യുവജനോത്സവം സാഹിത്യ മത്സരങ്ങൾ ആഗസ്ത് 8ന്

മസ്കത്ത്: മസ്കത്തിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം സംഘടിപ്പിക്കുന്ന യുവജനോത്സവ മത്സരങ്ങളുടെ ഭാഗമായുള്ള സാഹിത്യ മത്സരങ്ങൾ ആഗസ്ത് 8ന് നടക്കും. ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങൾ രാവിലെയും ലേഖനം, കഥാ രചന, കവിതാ രചന തുടങ്ങിയവ (മലയാളത്തിലും ഇംഗ്ലീഷിലും) അന്നേ ദിവസം ഉച്ചക്ക് ശേഷവുമായിരിക്കും നടക്കുക. ദാർസൈറ്റിലെ ഇന്ത്യൻ സോഷ്യൽ ക്ലബിൽ വച്ച് നടക്കുന്ന ചിത്ര രചന, പെയിന്റിംഗ്, സാഹിത്യ മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മത്സരങ്ങൾ നടക്കുമ്പോൾ തത്സമയം പേര് നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 71180751, 96172630, 92855998 എന്നീ മൊബൈൽ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഒമാന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എണ്ണൂലേറെ പേർ പങ്കെടുത്ത കലാ മത്സരങ്ങൾ ഏപ്രിൽ - മെയ് മാസങ്ങളിലായി സംഘടിപ്പിക്കപ്പെട്ടിരുന്നു. രചനാ മത്സരങ്ങളിലും മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.









0 comments