ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിന്‌ പുതിയ ഭാരവാഹികൾ

indian islamic centre
വെബ് ഡെസ്ക്

Published on May 30, 2025, 04:54 PM | 1 min read

അബുദാബി : ഇന്ത്യൻ ഇസ്‌ലാമിക് സെന്ററിന് പുതിയ മാനേജിങ് കമ്മിറ്റി നിലവിൽ വന്നു. നിലവിലെ പ്രസിഡന്റ് പി ബാവഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഹിദായത്തുള്ള എന്നിവർ തുടരും. നസീർ രാമന്തളിയാണ് പുതിയ ട്രഷറർ. 54–-ാമത് വാർഷിക ജനറൽ ബോഡിയാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പുതിയ 19 അംഗ ഭരണസമിതി അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി അധികാരമേറ്റു.


യു അബ്‌ദുള്ള ഫാറൂഖി, സയ്യിദ് അബ്‌ദുറഹ്മാൻ തങ്ങൾ, ആലുങ്ങൽ ഇബ്രാഹീം മുസ്‌ലിയാർ, മുഹമ്മദ് സമീർ തൃക്കരിപ്പൂർ, അശ്‌റഫ് ഹാജി വാരം, അഹമ്മദ്കുട്ടി തൃത്താല, നൗഷാദ് ഹാഷിം ബക്കർ (വൈസ് പ്രസിഡന്റുമാർ), കെ മുസ്തഫ വാഫി (എഡ്യൂക്കേഷൻ സെക്രട്ടറി), പി പി അബ്ദുള്ള, സിദ്ദീഖ് എളേറ്റിൽ (അഡ്മിനിസ്ട്രേഷൻ), അനീഷ് മംഗലം(സ്പോർട്സ്), മുഹമ്മദ്കുഞ്ഞി കൊളവയൽ (റിലീജിയൻസ്), മുഹമ്മദ് ശഹീം (ഐ. ടി & മീഡിയ വിംഗ്), മുഹമ്മദ് ബഷീർ ചെമ്മുക്കൻ (പബ്ലിക് റിലേഷൻ), ഒ പി അലിക്കുഞ്ഞി, അഷറഫ് ബേക്കൽ മൗവ്വൽ(കൾച്ചറൽ), എന്നിവരാണ് മറ്റു ഭാരവാഹികൾ.


സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് പി ബാവഹാജി അധ്യക്ഷത വഹിച്ചു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഇന്ത്യൻ സോഷ്യൽ ആന്റ് കൾച്ചറൽ സെന്റർ പ്രസിഡന്റ് ജയറാം റായ്, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻകുട്ടി, അബുദാബി കെഎംസിസി പ്രസിഡന്റ് ശുക്കൂർ അലി കല്ലുങ്ങൽ, സുന്നി സെന്റർ വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, മലയാളം മിഷൻ അബുദാബി ചാപ്റ്റർ അഡ്വൈസറി ബോർഡ് ചെയർമാൻ സൂരജ് പ്രഭാകരൻ, ഗാന്ധി സാഹിത്യവേദി പ്രസിഡന്റ് വി ടി വി ദാമോദരൻ, ഷേക്ക് അലാവുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ടി മുഹമ്മദ് ഹിദായത്തുള്ള സ്വാഗതവും ട്രഷറർ നസീർ രാമന്തളി നന്ദിയും പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Home