'ഹാപ്പി ഫാമിലി': സൈക്കോളജിക്കൽ ക്ലാസ് സംഘടിപ്പിച്ചു

സലാല: കൈരളി സലാല അഞ്ചാം നമ്പർ വനിതാ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹാപ്പി ഫാമിലി എന്ന വിഷയത്തെ കുറിച്ച് സൈക്കോളജിക്കൽ ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയിൽ ധാരാളം പ്രവാസി കുടുംബങ്ങൾ പങ്കെടുത്തു. ഇന്ത്യൻ സ്കൂൾ അദ്ധ്യാപകനും സൈക്കോളജിസ്റ്റുമായ കെ എ ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. കുടുംബാംഗങ്ങൾ പരസ്പരം മനസിലാക്കി സ്നേഹപൂർവ്വം പെരുമാറുമ്പോൾ മാത്രമാണ് ഓരോ കുടുംബവും "ഹാപ്പി ഫാമിലി"യായി മാറുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
സലാല കൈരളി ഹാളിൽ വെച്ച് നടത്തിയ പരിപാടിയിൽ അഞ്ചാം നമ്പർ വനിതാ മേഖല പ്രസിഡണ്ട് റീഫാ അനീഷ് അധ്യക്ഷത വഹിച്ചു. വനിത സെക്രട്ടറി സീന സുരേന്ദ്രൻ പ്രഭാക്ഷകനായ കെ എ ലത്തിഫിന് കൈരളി സലാലയുടെ ഉപഹാരം കൈമാറി. സെക്രട്ടറി തീർത്ഥാ സജീഷ്, ജോയിൻ്റ് സെക്രട്ടറി രമ ജോസ് എന്നിവർ സംസാരിച്ചു.









0 comments