‘ഓണം ദേശാഭിമാനിക്ക് ഒപ്പം’: വി എച്ച് ആഷിക്കിന് ഉപഹാരം കൈമാറി

വി എച്ച് ആഷിക്കിന് ദേശാഭിമാനിയുടെ ഉപഹാരം കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി കൈമാറുന്നു
സലാല: ഗൾഫ് ദേശാഭിമാനി പ്രവാസികൾക്കായി നടത്തിയ ‘ഓണം ദേശാഭിമാനിക്ക് ഒപ്പം’ രചനാ മത്സരത്തിൽ വിജയിച്ച വി എച്ച് ആഷിക്കിന് ഉപഹാരം സമർപിച്ചു. ഓണാനുഭവ കുറിപ്പ് രചനയിൽ ഒന്നാം സ്ഥാനം നേടിയത് ആഷിക്കാണ്. കൈരളി സംഘടിപ്പിച്ച യെച്ചൂരി അനുസ്‌മരണ യോഗത്തിൽ കേരള വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവിയാണ് ഉപഹാരവും പ്രശസ്‌തി പത്രവും കൈമാറിയത്.
അവാർഡ് ജേതാവിനെ ദേശാഭിമാനി സലാല ലേഖകൻ കെ റഹിം പരിജയപ്പടുത്തി.ച കൈരളി സലാല പ്രസിഡൻ്റ് മൻസൂർ പട്ടാമ്പി അധ്യക്ഷനായി. കൈരളി രക്ഷാധികാരി അംബുജാക്ഷൻ മയ്യിൽ സംസാരിച്ചു.
കൈരളി ജനറൽ സെക്രട്ടറി ലിജോ ലാസർ സ്വാഗതവും വനിതാ വിഭാഗം സെക്രട്ടറി സീന സുരേന്ദ്രൻ നന്ദിയും പറഞ്ഞു.









0 comments