ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഒമാനിൽ ഗൂഗിൾ പേ

മസ്‌കത്ത്: ഒമാനിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കായി ഡിജിറ്റൽ സാമ്പത്തിക സേവനം ആരംഭിച്ച് ഗൂഗിൾ പേ. ഉപയോക്താക്കൾക്ക് സ്റ്റോറുകളിലും ആപ്പുകളിലും ഓൺലൈനിലും സുരക്ഷിതമായി സാമ്പത്തിക വിനിമയം നടത്താൻ ആപ് സഹായിക്കും. കാർഡ് ഉടമകൾക്ക് അവരുടെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഗൂഗിൾ വാലറ്റ് ആപ്പിൽ തടസ്സമില്ലാതെ സൂക്ഷിക്കാനും കഴിയും. അതേസമയം, സുഹൃത്തുക്കൾക്ക് പണം അയയ്ക്കൽ, നിർദിഷ്ട സേവനത്തിന് പണം നൽകൽ തുടങ്ങിയ ചില പ്രവർത്തനത്തിന് നിലവിൽ ഒമാനിൽ സാധ്യമല്ല.
സൊഹാർ ഇന്റർനാഷണൽ, സൊഹാർ ഇസ്ലാമിക് എന്നീ ബാങ്കുകളാണ് നിലവിൽ ഒമാനിൽ ഉപയോക്താക്കൾക്കായി ഗൂഗിൾ പേ ഇടപാടുകൾ നടപ്പാക്കുന്നത്. ഈ സേവനം അന്താരാഷ്ട്ര ഡെബിറ്റ്, ക്രെഡിറ്റ്, പ്രീപെയ്ഡ് കാർഡ് ഉടമകളിലേക്കും വ്യാപിപ്പിക്കും. സേവനം സജീവമാക്കുന്നതിന് ഉപയോക്താക്കൾ അവരുടെ ആൻഡ്രോയ്ഡ് ഉപകരണങ്ങളിലെ ഗൂഗിൾ വാലറ്റ് ആപ്പിൽ അവരുടെ കാർഡ് വിശദാംശങ്ങൾ ചേർക്കണമെന്ന് കമ്പനി അറിയിച്ചു.









0 comments