അപകടരഹിത വേനൽക്കാലം: റോഡ് സുരക്ഷ വർധിപ്പിക്കാൻ ദുബായ്

dubai police
വെബ് ഡെസ്ക്

Published on Jul 12, 2025, 04:00 PM | 1 min read

ദുബായ് : കഴിഞ്ഞ വർഷം ജൂൺ 1 മുതൽ സെപ്തംബർ 30 വരെ ദുബായിൽ ആകെ 3,481 വാഹനാപകടങ്ങൾ രേഖപ്പെടുത്തിയതായി ​ദുബായ് പൊലീസ്. ഇതിൽ 34 പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പെട്ടെന്നുള്ള ലെയ്ൻ മാറ്റങ്ങൾ, ടെയിൽഗേറ്റിംഗ്, സിഗ്നൽ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നും അധികൃതർ വ്യക്തമാക്കി.


ആഭ്യന്തര മന്ത്രാലയം ആരംഭിച്ച രാജ്യവ്യാപകമായ 'അപകടരഹിത വേനൽക്കാലം' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ദുബായ് പൊലീസ് സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തിയത്. സെപ്തംബർ 1 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ ദുബായിലെ ഗതാഗത നിയമലംഘനങ്ങളിൽ അവബോധം വളർത്തുന്നതിലും നിയമങ്ങൾ നടപ്പിലാക്കുന്നതിലും ജീവൻ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു.


ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡന്റ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈതി, തിരക്കേറിയ വേനൽക്കാല മാസങ്ങളിൽ പൊതുജന അവബോധത്തിന്റെയും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞു. പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണത്തെയും അൽ ഗൈതി പ്രശംസിച്ചു. അപകടങ്ങൾ കുറയ്ക്കുന്നതിനും ജീവൻ രക്ഷിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു.


വേനൽക്കാല അപകട സ്ഥിതിവിവരക്കണക്കുകൾ


2024: 3,481 അപകടങ്ങൾ, 34 മരണം


2023: 4,595 അപകടങ്ങൾ, 27 മരണം


2022: 5,285 അപകടങ്ങൾ, 36 മരണം







deshabhimani section

Related News

View More
0 comments
Sort by

Home