ഒമാനിൽ മുങ്ങിമരണ കേസുകളിൽ വർധനവ്

മസ്കത്ത് : ഒമാനിലെ മുങ്ങിമരണങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം വൻ തോതിൽ വർധിച്ചതായി റിപ്പോർട്ട്. 2024ൽ രാജ്യത്തുടനീളം 639 പേർക്ക് വെള്ളത്തിൽ മുങ്ങി ജീവൻ നഷ്ടപ്പെട്ടതായും റിപ്പോർട്ടിൽ വ്യ ക്തമാക്കുന്നു. 2023ൽ 166 പേരാണ് മരണപ്പെട്ടതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കു ന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഒഴുകുന്ന അരുവികളിലാണ് ഏറ്റവും കൂടുതൽ ആളുകൾക്ക് ജീവൻ നനഷ്ടമായത്. 473 പേരാണ് അരുവികളിലെ ഒഴുക്കിൽ മരണപ്പെട്ടത്. വാദികൾ, കടൽ, അണക്കെട്ടുകൾ, കുളങ്ങൾ, കിണറു കൾ, തുറന്ന ജലസംഭരണി കൾ എന്നിവയിലും അപകടങ്ങൾ ഉണ്ടായി. പർവതങ്ങളിൽനിന്ന് പൊടുന്നനെയുണ്ടാകുന്ന വലിയ ഒഴുക്കിനെയാണ് വാദി എന്ന് വിളിക്കു ന്നത്. വാദികളിലേക്കും ബീച്ചുകളിലേക്കുമുള്ള യാത്രകളിലെ ശ്രദ്ധക്കുറവ്, മുന്നറിയിപ്പ് ചട്ടം പാലിക്കാതിരിക്കൽ, ഒഴുക്കിന്റെ ശക്തി ശ്രദ്ധിക്കാതെ വാദി മുറിച്ചു കടക്കൽ എന്നിവ അപകടം വർധിപ്പിച്ചു.









0 comments