കുവൈറ്റിൽ അഞ്ച് പേർക്കെതിരെ വധശിക്ഷ നടപ്പാക്കി

kuwaithjail
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട അഞ്ച് പേരുടെ വധശിക്ഷ ഞായറായഴ്ച രാവിലെ നടപ്പാക്കി. സുഹൃത്തിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട ഒരു സ്വദേശി സ്ത്രീയും വധശിക്ഷക്ക് വിധേയരാക്കിയവരിൽ പെടുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചാണ് കുറ്റവാളികളെ ജയിൽ കോമ്പൗണ്ടിൽ വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വധശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഇരകളുടെ കുടുംബങ്ങൾ മൂന്ന് കുറ്റവാളികൾക്ക് മാപ്പ് നൽകിയതിനാൽ മറ്റു മൂന്നു പേരുടെ വധശിക്ഷ ഒഴിവാക്കിയതായും റിപോർട്ടുകൾ സൂചിപ്പിക്കുന്നു. ഗുരുതരമായ ക്രിമിനൽ കേസുകളിൽ, പ്രത്യേകിച്ച് കൊലപാതകം ഉൾപ്പെടുന്നവയിൽ, രാജ്യം അതിന്റെ നിയമ ചട്ടക്കൂട് കർശനമായി നടപ്പിലാക്കുന്നുവെന്ന് ഈ വധശിക്ഷ അടിവരയിടുന്നതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.









0 comments