നവോദയ ഇടപെടൽ: കുമ്പളങ്ങി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ദമ്മാം: സൗദി അറേബ്യയിലെ രാസ്തന്നൂറയിലുള്ള ഖാലിദ് അറാഖ് കമ്പനി ജീവനക്കാരനായിരുന്ന കൊച്ചി കുമ്പളങ്ങി സ്വദേശി ജിജാസിന്റെ മൃതദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച നാട്ടിൽ എത്തിച്ചു സംസ്കരിച്ചു. സൗദി അറേബ്യയുടെയും ഖത്തറിന്റെയും അതിർത്തി പ്രദേശമായ സാൽവയിൽ സൗദി അരാംകൊയുടെ അധികാരപരിധിയിൽ ഉള്ള ജോലിസ്ഥലത്ത് കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെ ഉണ്ടായ തീപിടുത്തത്തിൽ ഗുരുതരമായ പരുക്കുകളോടെ ഹുഫുഫ് കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജിജാസ് വൈകിട്ടോടെ മരണമടയുകയായിരുന്നു. അരാംകോയുടെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വ്യാഴാഴ്ച്ച രേഖകൾ കൈമാറി കഴിഞ്ഞ ഞായറാഴ്ച തന്നെ മൃതദ്ദേഹം നാട്ടിലേക്ക് അയക്കുന്നതിന് ആവശ്യമായ രേഖകൾ പൂർത്തീകരിച്ചു.
അപകടത്തിൽ വിവിധ രാജ്യക്കാരായ അഞ്ചുപേരാണ് മരിച്ചത്. ഇന്ത്യക്കാരനായി ജിജാസ് മാത്രമാണ് ഉണ്ടായിരുന്നത്. ദമ്മാം നവോദയ കേന്ദ്രസാമൂഹ്യക്ഷേമ കൺവീനർ ജയൻ മെഴുവേലി നവോദയ ഹുഫുഫ് റീജിയണൽ ജോ.കൺവീനർ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ മൃതദ്ദേഹം നാട്ടിൽ എത്തിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.









0 comments