'സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും'; ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി പ്രഭാഷണം സംഘടിപ്പിച്ചു

bahrain prathibha
വെബ് ഡെസ്ക്

Published on Jan 27, 2025, 02:50 PM | 1 min read

മനാമ: നവകേരളം - സഹകരണമേഖലയുടെ പങ്കും പ്രാധാന്യവും' എന്ന വിഷയത്തെ അധികരിച്ച് കൊണ്ട് കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ സനൽകുമാർ പ്രഭാഷണംനടത്തി. ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി നടത്തിയ ഈ പരിപാടിയിൽ കേരളീയ സമൂഹത്തിന്റെ നിർമ്മിതിയിൽ സഹകരണമേഖല വഹിച്ച പങ്കും, നിലവിൽ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളെയും കുറിച്ച് അദ്ദേഹം സവിസ്തരം പ്രതിപാദിച്ചു. ഒറ്റപ്പെട്ട ചില മോശം പ്രവണതകളുടെ പേരിൽ സഹകരണ മേഖലയെ ആകെ താറടിച്ചു കാണിക്കാനും തകർക്കാനുമുള്ള ശ്രമങ്ങളെ തിരിച്ചറിയാൻ കേരളീയ സമൂഹത്തിന് സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ വി ലിവിൻ കുമാർ അദ്ധ്യക്ഷനായിരുന്നു. കേന്ദ്ര കമ്മറ്റി അംഗം റാഫി കല്ലിങ്കൽ സ്വാഗതം ആശംസിച്ചു. പ്രസംഗ വേദി സബ്കമ്മറ്റി അംഗം ധനേഷ് നന്ദി രേഖപ്പെടുത്തി. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, പ്രസിഡണ്ട് ബിനുമണ്ണിൽ തുടങ്ങിയവർ സന്നിഹിതരായ പരിപാടിയിൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ബഹ്‌റൈൻ പ്രതിഭയുടെ നിരവധി അംഗങ്ങൾ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home