പുതിയൊരു നാളെക്കായി' ബഹറൈൻ പ്രതിഭ വനിതാ വേദി

bahrain prathibha
വെബ് ഡെസ്ക്

Published on Jan 17, 2025, 02:33 PM | 1 min read

മനാമ: ബഹ്‌റൈൻ പ്രതിഭ വനിതാവേദിയുടെ നേതൃത്വത്തിൽ 'പുതിയൊരു നാളെക്കായി' എന്ന ശീർഷകത്തിൽ, വരും നാളുകളിൽ പ്രവാസികൾ നാട്ടിലേക്ക് തിരിക്കും മുൻപ്, സാമ്പത്തിക ഭദ്രതയ്ക്കായി കേരളത്തിൽ ആരംഭിക്കേണ്ടുന്ന ചെറുവ്യവസായ/തൊഴിൽ പദ്ധതികളെ കുറിച്ച്, ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.


പ്രതിഭ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ, ഔഷധി ചെയർപേഴ്സണും, ഖാദി ബോർഡ് മുൻ ചെയർ പേഴ്സണും, ചെങ്ങന്നൂർ മുൻ എംഎൽഎയുമായ ശോഭന ജോർജ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്‌ സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീല ശശി അധ്യക്ഷത നിർവഹിച്ചു. കേരളത്തിൽ ഇപ്പോൾ തുടങ്ങാൻ പറ്റുന്ന തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളെപറ്റിയും പ്രതിസന്ധികളെക്കുറിച്ചും, ശോഭന ജോർജ് വിശദമായി സംസാരിച്ചു.


'പുതിയൊരു നാളെക്കായി' എന്ന പരിപാടിക്ക് അഭിവാദ്യം ചെയ്തുകൊണ്ട് പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, പ്രതിഭ പ്രസിഡന്റ് ബിനു മണ്ണിൽ എന്നിവർ സംസാരിച്ചു. ശോഭന ജോർജിനുള്ള ഉപഹാരം വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് കൈമാറി.



deshabhimani section

Related News

View More
0 comments
Sort by

Home