റമദാന്‍ ക്വിസ്; അമന്‍ ശഹദാന് ഒന്നാം സ്ഥാനം

റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്ല്യുഎ) റിയാദില്‍ സംഘടിപ്പിച്ച റമദാന്‍ ക്വിസ് മത്സരത്തിൽ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥി അമന്‍ ശഹദാന് ഒന്നാം സ്ഥാനം നേടി. വാശിയേറിയ മത്സരത്തില്‍ 116 പോയിൻറ് നേടിയാണ് അമന്‍ ശഹദാന് ഒന്നാം സ്ഥാനം നേടിയത്.
നിഷാന്‍ കൊമ്മോത്ത് രണ്ടും ഫാത്തിമ ജസ്‌നാ ഫായിസ് മൂന്നും സ്ഥാനങ്ങള്‍ നേടി. ഓണ്‍ലൈന്‍ ആയി നടത്തിയ ക്വിസ് മത്സരത്തില്‍ 123 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഇസ്ലാമികം, കായികം, ആനുകാലികം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലായിരുന്നു ചോദ്യങ്ങള്‍. വിജയികളെ മാര്‍ച്ച് 7ന് ടിഎംഡബ്ല്യുഎ റിയാദ് തലശ്ശേരി ഇഫ്താര്‍ വിരുന്നില്‍ ആദരിക്കും. മുഹമ്മദ് ഖൈസ്, പി സി ഹാരിസ്, ആയിഷാ ഫിറോസ്, മുഹമ്മദ് നജാഫ് എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.








0 comments