രക്തദാനവുമായി പ്രവാസി തൊഴിലാളികള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 14, 2019, 02:18 PM | 0 min read

കുവൈത്തിലെ പ്രവാസിസമൂഹത്തില്‍ ആതുരസേവന രംഗത്ത് രക്തദാനപ്രചാരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന നവമാധ്യമകൂട്ടായ്മയായകുവൈത്തിലെ പ്രവാസിസമൂഹത്തില്‍ ആതുരസേവന രംഗത്ത്. രക്തദാനപ്രചാരണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന നവമാധ്യമകൂട്ടായ്മയായ ബ്ലഡ് ഡോണേഴ്‌സ് കേരള- കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിലുള്ള 2019 ലെ ആദ്യ രക്തദാനക്യാമ്പ്, കുവൈത്തിലെ പ്രമുഖ കോണ്‍ട്രാക്ടിംഗ് കമ്പനിയായ KAEFER ജനറല്‍ ട്രേഡിംഗ് കോണ്‍ട്രാക്ടിംഗ് കമ്പനിയുടെ സജീവപങ്കാളിത്തത്തോടെ ജാബ്രിയയിലുള്ള സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച് സംഘടിപ്പിച്ചു.

KAEFER കമ്പനിയുടെ ഈ മാസം അവസാനം സംഘടിപ്പിക്കുന്ന വാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായാണ് സാമൂഹ്യപ്രതിബദ്ധതയുള്ള രക്തദാനം എന്ന മഹത്തായ കര്‍മ്മത്തില്‍ ജീവനക്കാര്‍ പങ്കാളികളായത്. രക്തദാനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതിനുളള പ്രശംസാഫലകം ബിഡികെ കുവൈത്ത് ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ KAEFER കമ്പനിയുടെ പ്രതിനിധികള്‍ക്ക് കൈമാറി. കൂടാതെ, ക്യാമ്പില്‍ പങ്കെടുത്ത എല്ലാ രക്തദാതാക്കള്‍ക്കും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്‌തു.

2011 ല്‍ വിനോദ് ഭാസ്‌കരന്‍ എന്ന ചങ്ങനാശ്ശേരി സ്വദേശിയുടെ ആശയത്തില്‍ ഉദയം കൊണ്ട ബ്ലഡ് ഡോണേഴ്‌സ് കേരള, വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിലെമ്പാടും, കൂടാതെ കുവൈറ്റ്, യു. എ. ഇ., ഖത്തര്‍, ഒമാന്‍, ബഹ്റൈന്‍, സൗദി, സിംഗപ്പൂര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും രക്തദാനമേഘലയിലും, മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്.

കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ രക്തദാന ക്യാമ്പുകള്‍, ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുവാനും; അടിയന്തിര സാഹചര്യങ്ങളില്‍ രക്തദാതാക്കളെ ലഭിക്കുവാനും ബിഡികെ കുവൈത്ത് ടീമിനെ 6999 7588 / 6930  2536 / 5151 0076 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home