5 ലീഗുകൾ‌‌: മെസി തന്നെ ഒന്നാമൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 22, 2018, 05:55 PM | 0 min read

മാഡ്രിഡ‌് > യൂറോപ്പിലെ ഫുട‌്ബോൾ ലീഗുകളുടെ ആദ്യഘട്ടം അവസാനിക്കുമ്പോൾ ബാ‌ഴ‌്സലോണയുടെ ലയണൽ മെസിയാണ‌് താരം. യൂറോപ്പിലെ അഞ്ച‌് പ്രധാനപ്പെട്ട ലീഗുകളിലെ ഏറ്റവും മികച്ച ഗോളടിക്കാരനാണ‌് മെസി. അവസരമൊരുക്കുന്നതിലും മുമ്പിൽ. സ‌്പാനിഷ‌് ലീഗിൽ ബാഴ‌്സലോണയ‌്ക്കുവേണ്ടി ഈ സീസണിൽ ഇതുവരെ 14 ഗോളടിച്ചു മെസി. സ‌്പാനിഷ‌് ലീഗിൽ വലെൻസിയ ആകെ നേടിയ ഗോളിനേക്കാളും കൂടുതലാണ് മെസിയുടെ ഒറ്റയ‌്ക്കുള്ള നേട്ടം.

ഏറ്റവും കൂടുതൽ ഗോളിന‌് അവസരമൊരുക്കിയതും ഈ മുപ്പത്തൊന്നുകാരനാണ‌്–-10. ഏറ്റവും കൂടതൽ അവസരങ്ങൾ സൃഷ്ടിച്ചതിൽ രണ്ടാമതാണ‌്. ഡ്രിബ‌ിൾസിലും രണ്ടാമത‌്. തുടർച്ചയായ ഒമ്പതാമത്തെ വർഷമാണ‌് മെസി 50 ഗോൾ നേടുന്നത‌്. ഈ സീസണിൽ ആകെ 32 ഗോളുകളിൽ ഈ അർജന്റീനക്കാരൻ പങ്കാളിയായി.

അഞ്ചു ലീഗുകളിലെ ഏറ്റവും കൂടുതൽ ഗോളുകൾ

ലയണൽ മെസി –-14
നിക്കോളാസ‌് പെപെ,
കിലിയൻ എംബാപ്പെ, ലൂക്കാ ജോവിച്ച‌്, എമിലിയാനോ സലാ, ക്രിസ‌്റ്റഫ‌് പിയാറ്റെക‌്, പാകോ അൽകാസെർ–- 12


ഗോൾ അവസരം

മെസി –- 10
ഏദെൻ ഹസാർഡ‌്–- 9
സെബാസ‌്റ്റ്യൻ ഹാളെർ, സുസോ–- 8
ലിറോയ‌് സാനെ, മെംഫിസ‌് ഡിപെ, ജെയ‌്ഡൻ സാഞ്ചോ, റ്യാൻ ഫ്രേസർ, ഫ‌്ളോറിയാൻ ന്യൂഹുസ‌്–- 7

ഗോളും അവസരമൊരുക്കലും
മെസി –-24
നിക്കോളാസ‌് പെപെ, ഹാളെർ, ഹസാർഡ‌്–-17
‌എംബാപ്പെ, നെയ‌്മർ, ക്രിസ‌്റ്റ്യാനോ റൊണാൾഡോ–-16

കളിയിൽ അവസരം സൃഷ്ടിക്കൽ
ദിമിത്രി പായെ –- 58
മെസി, ഡിപെ –- 51
ടോർഗൻ ഹസാർഡ‌്, ഏദെൻ ഹസാർഡ‌് –-47
സുസോ, മാക‌്സ‌് ക്രൂസ‌്–- 46


ഡ്രിബിൾസ‌്
അല്ലൻ സെയ‌്ന്റ‌് മാക‌്സിമിൻ –-67
മെസി –-61
നെയ‌്മർ –- 52



deshabhimani section

Related News

View More
0 comments
Sort by

Home