കുവൈറ്റിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവരങ്ങള്‍കൂടി നല്‍കണം

കുവൈറ്റ് സിറ്റി > കുവൈറ്റില്‍ നിന്നും പാസ്‌പോര്‍ട്ട് പുതുക്കുന്നതിനോ, പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുകയോ ചെയ്യുന്ന അവസരത്തില്‍ അപേക്ഷകന് തന്റെ അടുത്ത സുഹൃത്തുക്കളുടെ വിവരങ്ങള്‍കൂടി നല്‍കേണ്ടിവരും. ബന്ധുക്കളോ സുഹൃത്തുക്കളോ ആയ രണ്ടു പേരുടെ സിവില്‍ ഐഡി കോപ്പി, ഫോണ്‍ നമ്പര്‍, പേര്, മേല്‍വിലാസം എന്നിവയാണ് അപേക്ഷകന് അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടത്.
പാസ്‌പോര്‍ട്ട് സേവനങ്ങള്‍ നല്‍കുന്ന കോക്‌സ് ആന്‍ഡ് കിങ്സ് ഏജന്‍സിക്ക് നല്‍കിയ കത്തിലാണ് എംബസി ഈ വിവരങ്ങള്‍കൂടി അപേക്ഷകരില്‍ നിന്നും നിര്‍ബന്ധമായും സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഇതുസംബന്ധിച്ച് എംബസി പൊതുജനങ്ങള്‍ക്ക് അറിയിപ്പൊന്നും നല്‍കിയിട്ടില്ലാത്തതിനാല്‍ പലരും സേവന കേന്ദ്രത്തില്‍ വന്നു മടങ്ങി പോകേണ്ടി വന്നിട്ടുണ്ട്. അപേക്ഷ ഫോറത്തിലെ 19 മത്തെ കോളത്തില്‍ പറയുന്നത് പ്രകാരം സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ വിവരങ്ങളാണ് നല്‍കേണ്ടത്. ഇവരുടെ തന്നെ സിവില്‍ ഐഡി പകര്‍പ്പും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂര്‍ണമല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കേണ്ടതില്ലെന്നും എംബസി സേവന കേന്ദ്രങ്ങള്‍ക്ക് നല്‍കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.









0 comments