കുവൈറ്റിലേക്ക് പുതിയ വിസയിൽ വരുന്നവർക്ക് വിസ മാറ്റത്തിന് മൂന്നു വർഷം

കുവൈറ്റ് സിറ്റി> കുവൈറ്റിൽ വിസ മാറ്റത്തിന് പുതിയ നിയമം കൊണ്ട് വരാൻ സർക്കാർ ആലോചിക്കുന്നു. സ്വകാര്യ കമ്പനികളിലേക്കോ പ്രോജെക്റ്റുകളിലേക്കോ പുതിയ വിസയിൽ രാജ്യത്തേക്ക് വരുന്നവർ ഇനി ഈ വിസയിൽ നിന്നും പുതിയ ജോലിയോ
കമ്പനിയിലേക്കോ മാറണമെങ്കിൽ നിലവിലുള്ള വിസയിൽ മൂന്നു വര്ഷം പൂർത്തിയാക്കേണ്ടി വരും. കുവൈറ്റ് മാൻ പവർ അതോറിറ്റിയാണ് ഈ മാറ്റം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ഈ ഉപാധി നടപ്പിലാക്കുക വഴി രാജ്യത്തെ വിസ കച്ചവടത്തിന് തടയിടാൻ കഴിയുമെന്നും ചെറു സംരംഭകരേയും പ്രൊജെക്ടുകളെയും സംരക്ഷിക്കാൻ കഴിയുമെന്നുമാണ് അധികൃതർ കണക്കു കൂട്ടുന്നത്. നിലവിലുള്ള രീതിയനുസരിച്ചു, സ്വകാര്യ മേഖലയിലേക്ക് പുതിയ വിസയിൽ വരുന്നവർ വിസ മാറുന്നതിനു ഒരു വര്ഷം കാത്തിരിക്കുകയോ അല്ലെങ്കിൽ ൩൦൦ കുവൈറ്റി ദിനാർ പ്രത്യേക ഫീസ് നൽകി മാറ്റാവുന്നതുമായിരുന്നു.
എന്തായാലും തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ഉതുകുമെന്നു കണക്കാക്കുന്ന പുതിയ നിർദ്ദേശം വേഗത്തിൽ നടപ്പിലാക്കാനാണ് മാൻ പവർ അതോറിറ്റിയുടെ ഉദ്ദേശം. അതുവരെ നിലവിലുള്ള രീതി തുടരുമെന്നും അധികൃതർഅറിയിച്ചു.









0 comments