യുഎസ‌് ക്രിക്കറ്റ‌് ടീമിന‌് ഇന്ത്യൻ നായകൻ

മുംബൈ
അമേരിക്കൻ ദേശീയ ക്രിക്കറ്റ‌് ടീമിനെ ഇന്ത്യക്കാരനായ സൗരഭ‌് നേത്രവാൽക്കർ നയിക്കും. 2023 ലോകകപ്പിനുള്ള യോഗ്യതാ ടൂർണമെന്റായ ഐസിസി ലോക ക്രിക്കറ്റ‌് ലീഗ‌് ഡിവിഷൻ മൂന്നിൽ ആണ‌് സൗരഭ‌് അമേരിക്കയെ നയിക്കുക. 2010ലെ അണ്ടർ 19 ലോകകപ്പിൽ ഈ മീഡിയം പേസർ ഇന്ത്യക്കായി കളിച്ചിട്ടുണ്ട‌്. മുംബൈയ‌്ക്കായി രഞ‌്ജി ട്രോഫിയിലും കളിച്ചു. പഠനത്തിനായി കളി ഉപേക്ഷിച്ച‌് അമേരിക്കയിൽ എത്തിയതാണ‌് സൗരഭ‌്. കോർണൽ സർവകലാശാലയിൽ കംപ്യൂട്ടർ സയൻസ‌് പഠനം നടത്തി. പിന്നീട‌് ഓറക്കിൾ കമ്പനിയിൽ ജോലിക്കു ചേർന്നു. കഴിഞ്ഞ രണ്ടു വർഷമായി അമേരിക്കയിൽ ക്രിക്കറ്റ‌് കളി തുടർന്നു. ഇത് സെലക‌്ടർമാരുടെ കണ്ണിൽപ്പെട്ടു.









0 comments