എന്‍ബിഎ അക്രഡിറ്റെഷന്‍ പ്രശ്നം, പരിഹാരം കാത്ത് കുവൈറ്റിലെ ഇന്ത്യന്‍ എന്ജീനിയര്‍മാര്‍

കുവൈറ്റ് സിറ്റി> കുവൈറ്റിലെ ഇന്ത്യന്‍ എഞ്ചിനിയര്‍മാര്‍ക്ക് വിസ പുതക്കണമെങ്കില്‍ തങ്ങള്‍ പഠിച്ച സ്ഥാപനങ്ങള്‍ക്ക് എന്‍.ബി.എ അക്രഡിറ്റെഷന്‍ നിര്‍ബന്ധമാക്കികൊണ്ടുള്ള കുവൈറ്റ് അധികൃതരുടെ തീരുമാനം പുതിയ തലങ്ങളിലേക്ക് മാറുന്നു. മാസങ്ങളായി ഇന്ത്യയും കുവൈറ്റും വിവിധ തലങ്ങളിലുള്ള ചര്‍ച്ചകള്‍ നടത്തിയിട്ടും ഇന്നും പ്രശനത്തിന് പരിഹാരമായിട്ടില്ല.
കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ നേതൃത്വത്തിലുള്ള സംഘം കുവൈറ്റിലെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചകളിലും വിഷയം ഉന്നയിച്ചിരുന്നു.
മന്ത്രി സംഘത്തിന്റെ ഭാഗമയി വന്ന ദല്‍ഹി വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ഡിവിഷൻ മേധാവി ഡോ. നാഗേന്ദ്രപ്രസാദും ഇന്ത്യന്‍ എംബസിയും ഇന്ന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അക്രഡിറ്റെഷന്‍ പ്രശ്നം നേരിടുന്ന ആയിരത്തിലധികം ഇന്ത്യന്‍ എന്ജീനിയര്മാരാണ് പങ്കെടുതത്ത്. ഇത്രയധികമാളുകളെ ഇന്ത്യന്‍ എംബസി പോലും പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. നാനൂറില്‍ താഴെ ആളുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന എംബസി ഓഡിറ്റോറിയത്തില്‍ രണ്ട് സെഷനായിട്ടാണ് യോഗം നടത്താന്‍ എംബസി അധികൃതര്‍ക്ക് കഴിഞ്ഞത്. യോഗത്തില്‍ തങ്ങളുടെ പ്രശ്നം ഉന്നയിച്ചവരോട് എംബസി അധികൃതര്‍ സുഖകരമല്ലാത്ത പ്രതികരണം നടത്തിയതായാണ് വിവരങ്ങള്‍,
എന്തായാലും നേരത്തെ MHRD കുവൈറ്റ് അധികൃതര്‍ക്ക് നല്‍കിയ 3700 ഓളം വരുന്ന ഇന്ത്യന്‍ സര്‍ക്കാരിന്‍റെ അപ്പ്രൂവല്‍ ഉള്ള എന്ജീനിയരിംഗ് സ്ഥാപങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന അഭ്യര്‍ത്ഥന വീണ്ടും കുവൈറ്റ് എന്ജിനിയേര്‍സ് സൊസൈറ്റിക്ക് മുമ്പാകെ വെച്ചിട്ടുന്നെന്നും അവരുടെ ഔദ്യോഗിക മറുപടിക്കായി കാത്തിരിക്കുകയാണെന്നുമാണ് ഡോ. നാഗേന്ദ്രപ്രസാദും കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ ജീവസാഗറും എംബസിയില്‍ എത്തിയ എന്ജീനിയര്‍മാര്‍ക്ക് നല്‍കിയ ഉറപ്പ്. പ്രശ്നത്തില്‍ വേഗത്തില്‍ പരിഹാരം കാത്തു കഴിയുകയാണ് അക്രഡിറ്റെഷന്‍ പ്രശ്നം നേരിടുന്ന എന്ജിനിയര്‍മാര്‍.









0 comments