വിജയ‌് ഹസാരെ: ഫൈനൽ ഇന്ന‌്

ബംഗളൂരു
വിജയ‌് ഹസാരെ ട്രോഫി ക്രിക്കറ്റ‌് ഫൈനലിൽ ഡൽഹി കരുത്തരായ മുംബൈയെ നേരിടും. സെമിയിൽ മുംബൈ ഹൈദരാബാദിനെയും ഡൽഹി ജാർഖണ്ഡിനെയും തോൽപ്പിച്ചു. ബംഗളൂരു ചിന്നസാമി സ‌്റ്റേഡിയത്തിൽ ശനിയാഴ‌്ചയാണ‌് ഫൈനൽ. താരനിബിഡമായ ബാറ്റിങ‌്നിരയിലാണ‌് മുംബൈയുടെ പ്രതീക്ഷ. രോഹിത‌് ശർമ, അജിൻക്യ രഹാനെ, പൃഥ്വി ഷാ, ശ്രേയസ‌് അയ്യർ എന്നിവർ മുംബൈ ബാറ്റിങ്ങിന‌് കരുത്തേറ്റുന്നു. ബൗളിങ്ങിൽ ധവാൽ കുൽക്കർണി, തുഷാർ പാണ്ഡെ, സ‌്പിന്നർ ഷംസ‌് മുലാനി എന്നിവരുണ്ട‌്. ഗൗതം ഗംഭീർ നയിക്കുന്ന ഡൽഹിയും മോശക്കാരല്ല. ബൗളിങ്ങാണ‌് അവരുടെ ശക്തി. നവ‌്ദീപ‌് സെയ‌്നി– കുൽവന്ത‌് ഖേജ‌്റോളിയ പേസ‌് സഖ്യം മികച്ച ഫോമിലാണ‌്.









0 comments