ഒരു മാസത്തില്‍ കുറഞ്ഞ കാലാവധിയുള്ള മരുന്നുകള്‍ വില്‍ക്കാന്‍ പാടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2018, 11:08 AM | 0 min read

കുവൈറ്റ് സിറ്റി > രാജ്യത്ത് വില്പനക്കുള്ള മരുന്നുകള്‍ക്ക് കാലാവധി അവശേഷിയ്ക്കാന്‍ ഒരു മാസത്തില്‍ കുറവാണെങ്കില്‍ വില്പന നടത്താന്‍ പാടില്ലെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം മുന്നറീപ്പ് നല്‍കി. ഇത്തരം മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കരുതെന്നും വിപണയില്‍ നിന്നും പിന്‍വലിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

ജനങ്ങളുടെ ആരോഗ്യ പരിപാലന കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശ്രദ്ധ കുറവ് ഉണ്ടാകാന്‍ പാടില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും മന്ത്രാലയം അറീയിച്ചു.

ദീര്‍ഘകാല ചികിത്സയും മരുന്നും ആവശ്യമുള്ള രോഗങ്ങളായ ആസ്ത്മ, ഡയബറ്റിസ് തുടങ്ങിയവയ്ക്കുള്ള മരുന്നുകള്‍ ഒരു നിശ്ചിത കാലത്തേക്ക് ഒന്നിച്ചു നല്‍കുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home