കുവൈറ്റിൽ ചപ്പുചവറുകൾ, പൊതു ഇടങ്ങളിൽ നിക്ഷേപിച്ചാൽ കനത്ത പിഴ

കുവൈറ്റ് സിറ്റി> പൊതു ഇടങ്ങളിൽ ചപ്പുചവറുകൾ നിക്ഷേപിക്കുകയോ കത്തിക്കുകയോ ചെയ്യുന്നവർക്ക് 500 കുവൈറ്റി ദിനാർ മുതൽ പതിനായിരം ദിനാർ വരെ പിഴ ചുമത്തുമെന്ന് പരിസ്ഥിതി സുരക്ഷാ പോലീസ് വ്യക്തമാക്കി.
മാലിന്യനിക്ഷേപത്തിന് വേണ്ടിയല്ലാതെ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും, ഇത് പല സ്ഥലങ്ങളിലും വലിയ തോതിലുള്ള തീപിടുത്തത്തിന് കാരണമാവുകയും ചെയ്യുന്നത് ഈയടുത്തകാലത്തായി വർദ്ധിച്ചിട്ടുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ പരിസ്ഥിതി സംരക്ഷണ പോലീസിന്റെ നിരീക്ഷണം ശകതമാക്കുമെന്നും സർക്കാർ വൃത്തങ്ങൾ അറീയിച്ചു.









0 comments