ലിവർപൂൾ പുറത്ത്

ലണ്ടൻ
ഇംഗ്ലീഷ് ലീഗ് കപ്പിൽനിന്ന് മുൻ ചാമ്പ്യൻമാരായ ലിവർപൂൾ പുറത്തായി. മൂന്നാം റൗണ്ടിൽ ചെൽസിയാണ് ലിവർപൂളിനെ മടക്കിയത് (2‐1). ഏദൻ ഹസാർഡാണ് കളി അവസാനിക്കാൻ നിമിഷങ്ങൾ ശേഷിക്കെ ചെൽസിയുടെ വിജയഗോൾ നേടിയത്. ഇടവേളയ്ക്കുശേഷം ഡാനിയേൽ സ്റ്റുറിഡ്ജ് യുർഗൻ ക്ലോപ്പിന്റെ സംഘത്തിനു ലീഡ് നൽകി.. 79‐ാം മിനിറ്റിൽ എമേഴ്സൺ പൽമിയേറി ചെൽസിക്ക് സമനില സമ്മാനിച്ചു. പിന്നാലെ ഹസാർഡ് തൊടുത്ത ഉശിരൻ ഷോട്ട് വലകുലുക്കി.
മറ്റു മത്സരങ്ങളിൽ ടോട്ടനം ഹോട്സ്പറിനെ വാറ്റ്ഫോർഡ് കുരുക്കി (2‐2). ഒന്നിനെതിരെ മൂന്നുഗോളിന് അഴ്സണൽ ബ്രന്റ്ഫോർഡിനെ തോൽപ്പിച്ചു.









0 comments