മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെട്രോഫാക് കമ്പനിയിലെ തൊഴിലാളികളുടെ സംഭാവന

കുവൈറ്റ് സിറ്റി > കുവൈറ്റ് സിറ്റിയിൽ നിന്നും 125 കിലോമീറ്റർ അകലെയുള്ള അബ്ദലി ക്യാമ്പിൽ താമസിക്കുന്ന പെട്രോഫാക് കമ്പനിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1.43 ലക്ഷം സമാഹരിച്ചു.
കമ്പനി ക്യാമ്പില്‍ നടന്ന ചടങ്ങില്‍ തുക തൊഴിലാളികളുടെ പ്രതിനിധി ധര്‍മ്മാനന്ദന്‍ കല കുവൈറ്റ് മുന്‍ ജനറല്‍സെക്രട്ടറി ടി വി ജയന് കൈമാറി. പ്രസ്തുതപരിപാടിയിൽ കല കുവൈറ്റ് ഫാഹഹീൽ മേഖലകമ്മറ്റി അംഗം ഷാജിഡാനിയൽ സംസ്സാരിച്ചു. ധർമ്മാനന്ദൻ ഫണ്ട്ശേഖരണ പ്രവർത്തനങ്ങള്‍ വിശദീകരിച്ചു. ഷജീബു സ്വാഗതം പറഞ്ഞ ചടങ്ങിൽ സുബൈര്‍ അധ്യക്ഷനായി. ജോസഫുജോൺ നന്ദി പ്രകാശിപ്പിച്ചു.









0 comments