ജോലിസ്ഥലത്ത് വെച്ച് വാക്കുതര്‍ക്കത്തിനിടെ പരിക്കേറ്റ ആലപ്പുഴ സ്വദേശി ബഹ്‌റൈനില്‍ മരിച്ചു

മനാമ > ജോലി സ്ഥലത്ത് സുഹൃത്തുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് പരിക്കേറ്റ ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ നൂറനാട് ഉളവക്കാട് സ്വദേശി സുഭാഷ് ജനാര്‍ദ്ദനന്‍ (49) ആണ് മരിച്ചത്. സ്വകാര്യ കമ്പനിയില്‍ ഡ്രൈവര്‍ ആയിരുന്നു.
ജുഫൈറിലെ ജോലി സ്ഥലത്തു വെച്ചാണ് സുഹൃത്തുമായി തര്‍ക്കമുണ്ടായതെന്ന് പറയപ്പെടുന്നു. തര്‍ക്കത്തിനിനടെ സുഭാഷിന് തലയ്ക്ക് അടിയേറ്റു. തലക്ക് ഗുരുതരമായി പരിക്കേറ്റ സുഭാഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് റിപ്പോര്‍ട്ട്.









0 comments