കുവൈറ്റിലെ ചില പ്രധാന റോഡുകള്‍ക്ക് ചുങ്കം ചുമത്താന്‍ നീക്കം

കുവൈറ്റ് സിറ്റി > കുവൈറ്റിലെ ചില പ്രധാന റോഡുകളിലൂടെ വാഹനമോടിക്കുന്നതിന് ചുങ്കം ഈടാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഡയറക്‌ടര്‍ ജനറല്‍ ഓഫ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് എഞ്ചിനീയര്‍ അഹ്മദ് അല്‍ ഹൊസാനാണ് ഇത്തരമൊരു ആലോചന നടത്തുന്ന കാര്യം അറീയിച്ചത്. ഇത് സംബന്ധിച്ച് പഠനം നടന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
ചുങ്കം ചുമത്തുക വഴി അനാവശ്യമായി തിരക്കുള്ള റോഡുകള്‍ ഉപയോഗിക്കുന്നതില്‍ നിന്നും ആളുകളെ ഒഴിവാക്കാന്‍ കഴിയുമെന്നും, ഇത് വഴി മറ്റ് അവശ്യ യാത്രികര്‍ക്ക് റോഡുകള്‍ സൌകര്യംപോലെ ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നും അഹ്മദ് അല്‍ ഹൊസാന്‍ കൂട്ടിച്ചേര്‍ത്തു. വേനലവധി കഴിഞ്ഞു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ തുറന്നതോടെ വലിയ തോതിലുള്ള തിരക്കാണ് ഒട്ടുമിക്ക റോഡുകളിലും അനുഭവപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ ധാരാളം പുതിയ റോഡുകലുടെയും പാലങ്ങളുടെയും നിര്‍മ്മാണവും നടന്നുവരികയാണ്.









0 comments