ദുരിതാശ്വാസ നിധി: കുവൈറ്റിലെ നഴ്‌സുമാര്‍ ആറേ മുക്കാല്‍ ലക്ഷം രൂപ സംഭാവന നല്‍കി

കുവൈറ്റ് സിറ്റി > പ്രളയ ദുരിതത്തില്‍ കഷ്ടതയനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുവൈറ്റിലെ നഴ്‌സുമാരുടെ സഹായ ഹസ്‌തം.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തില്‍ സബാ ഏരിയയിലെ സൈക്യാസ്ട്രി ആശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ കൂട്ടായ്മയായ 'ടെസ്‌ക' യാണ് സഹായവുമായി മുന്നോട്ടു വന്നത്. ആറ് ലക്ഷത്തി എഴുപത്തി ഏഴായിരത്തി എഴുനൂറ്റി നാല്‍പത്തി അഞ്ച് രൂപയാണ് ഈ കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
മുന്‍പും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ടെസ്‌ക നേതൃത്വം നല്‍കിയിട്ടുണ്ട്. ഡാഡ്‌സണ്‍, ജോണ്‍, ഉല്ലാസ്, മോഹനന്‍ എന്നിവര്‍ ദുരിതാശ്വാസ നിധി ശേഖരണത്തിന് നല്‍കി.









0 comments