അശരണര്‍ക്ക് കൈത്താങ്ങായി പല്‍പക് കാരുണ്യഹസ്‌തം വീണ്ടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2018, 09:51 AM | 0 min read

കുവൈറ്റ് > പാലക്കാട് പ്രവാസി അസോസിയേഷന്‍ ഓഫ് കുവൈറ്റ് (പല്‍പക്) വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ പല്‍പക് കാരുണ്യഹസ്തം പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ ലക്കിടിയില്‍  പ്രവര്‍ത്തിക്കുന്ന മാനസിക വൈഗല്യമുള്ളവര്‍ക്കായുള്ള അഗതിമന്ദിരമായ പോളി ഗാര്‍ഡന്‍സ് എന്ന സ്ഥാപനത്തിന്  ഒരു ലക്ഷം രൂപയോളം മുടക്കി അടുകള ഉപകരണങ്ങള്‍ ആയ ഫ്രിഡ്ജ്,  ഗ്രെയിന്റര്‍, തേങ്ങചിരകുന്ന ഉപകരണം, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ നല്‍ക്കുവാന്‍ തീരുമാനിച്ചു.  ഇതിന്റെ ഭാഗമായി ഒന്നാംഘട്ടം എന്ന നിലയില്‍ ഓഗസ്റ്റ് ഒന്നിന്ന്  പല്‍പക് പ്രസിഡന്റ സുരേഷ് മാധവന്റെയും വനിതാ ജന. കണ്‍വീനര്‍ ശോഭാ പ്രേംരാജിന്റെയും നേതൃത്വത്തില്‍ 260 ലിറ്ററിന്റെ ഫ്രിഡ്ജ് പോളി ഗാര്‍ഡന്‍സ് അതിക്യതര്‍ക്ക് കൈമാറി.

മറ്റു ഉപകരണങ്ങളായ ഗ്രെയിന്റര്‍, തേങ്ങചിരകുന്ന ഉപകരണം, വാട്ടര്‍ പ്യൂരിഫയര്‍ എന്നിവ ഒരു മാസത്തിനുള്ളില്‍ കൈമാറുമെന്ന് പല്‍പക് വനിതാ വേദി ജന. കണ്‍വീനര്‍ ശോഭാ പ്രേംരാജ് യോഗത്തില്‍ അറിയിച്ചു. ഹരിദാസ് കണ്ടത്ത്, സുഷ്മ ശബരി, രൂപ ഹരിദാസ്, ഗ്രീഷ്മ രതീഷ്, അഞ്ചലി നായര്‍, അപ്പുകുട്ടന്‍, വിനീത് എന്നിവര്‍ സംസാരിച്ചു.

പല്‍പക് അതിന്റെ പത്താം വാര്‍ഷികത്തില്‍ 2017 ല്‍15 ലക്ഷം രൂപയോളം മുടക്കി പാലക്കാട് ജില്ലാ വിനിതാ ശിശുക്ഷേമ ആശൂപത്രിയില്‍ കുട്ടികള്‍ക്കുള്ള ഒരു വാര്‍ഡ് നിര്‍മിച്ച് നല്‍കിയ  വിവരം യോഗത്തില്‍ പല്‍പക് പ്രസിഡന്റ പറയുക ഉണ്ടായി. യോഗത്തില്‍ പോളി ഗാര്‍ഡന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സിജു വിതയത്തില്‍  സ്വാഗതവും പോളി ഗാര്‍ഡന്‍സ് ഭാരവാഹി ടോണി നന്ദിയും പറഞ്ഞു.


 



deshabhimani section

Related News

View More
0 comments
Sort by

Home