ശമ്പളമില്ലാതെ നാട്ടിലേക്ക് മടങ്ങിയ ഖറാഫി നാഷണല്‍ തൊഴിലാളികള്‍ക്ക് നഷ്‌ട പരിഹാരം ലഭിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 23, 2018, 02:24 PM | 0 min read

കുവൈറ്റ് സിറ്റി > രണ്ടു വര്‍ഷത്തോളം തൊഴിലാളിക്ക് ശമ്പളം നല്‍കാതെ വലിയ തൊഴില്‍ വിഷയങ്ങള്‍ ഉണ്ടായ കുവൈറ്റിലെ പ്രധാന കോണ്‍ട്രാക്‌ടിങ് കമ്പനിയായിരുന്ന ഖറാഫി നാഷണലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ചെറിയ തോതിലുള്ള നഷ്ട പരിഹാരം ലഭിക്കും. കമ്പനിയില്‍ ജോലി ചെയ്യുകയും മാസങ്ങളോളം ശമ്പളം ലഭിക്കാതെ നാട്ടിലേക്ക് തിരിച്ചു പോകുകയും ചെയ്ത 710 ഓളം വരുന്ന തൊഴിലാളികള്‍ക്കാണ് കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് കുവൈറ്റ് തൊഴില്‍ സാമൂഹ്യ ക്ഷേമ വകുപ്പ് 250 കുവൈറ്റി ദിനാര്‍ (ഏകദേശം അന്പത്തിയാറായിരം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരമായി നല്‍കുമെന്ന് ഇന്ത്യന്‍ എംബസി അറീയിച്ചു.

2017 നവംബര് ഒന്നാം തിയതി തൊട്ടു 2018 ഏപ്രില്‍ വരെയുള്ള കാലയളവില്‍ കുവൈറ്റ് വിട്ടവരും അതെ സമയം പബ്ലിക് അതോറിറ്റി മാന് പവറില്‍ പരാതിപ്പെടുകയും നിയമ പ്രകാരം വിസ ക്യാന്‍ഷ്യലേഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു കുവൈറ്റ് വിട്ട തൊഴിലാളികള്‍ക്കാണ് ഈ തുക ലഭിക്കുകയെന്നും എംബസി അറീയിപ്പില്‍ പറയുന്നുണ്ട്. 710  തൊഴിലാളികളുടെ ലിസ്റ്റും എംബസി തങ്ങളുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഈ തുക കിട്ടാന്‍ പവര്‍ ഓഫ് അറ്റോര്‍ണി തയ്യാറാക്കി തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിഷാദശാംശങ്ങളും ചേര്‍ത്ത് രേഖകള്‍ ഇന്ത്യന്‍ എംബസിക്ക് പോസ്റ്റല്‍ ആയി അയക്കണമെന്നും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

കുവൈറ്റ് വിട്ടു പോകുന്നതിനു മുമ്പ് പബ്ലിക് അതോറിറ്റി ഓഫ് മാന് പവറില്‍ പരാതിപ്പെടാതെ നാട്ടിലേക്ക് തിരിച്ചു പോയവര്‍ അവരുടെ പേര്, കമ്പനി ഐഡി നമ്പര്‍, പ്രൊജക്റ്റ്, സിവില്‍ ഐഡി നമ്പര്‍ എന്നിവ ഇന്ത്യന്‍ എംബസിയുടെ ലേബര്‍ വിഭാഗത്തെ ([email protected]) അറീയിക്കണമെന്നും എംബസി അറീയിപ്പിലുണ്ട്.

 



deshabhimani section

Related News

View More
0 comments
Sort by

Home