കളിക്കാരിൽ കൊറിയ മുന്നിൽ

ലോകകപ്പിലെ വ്യക്തിഗത പ്രകടനത്തിൽ ദക്ഷിണ കൊറിയ മുന്നിൽ. ബിബിസിയുടെ അപഗ്രഥനത്തിലാണിത്. ഗ്രൂപ്പിലെ എല്ലാ കളികളും വിലയിരുത്തിയശേഷമാണിത്. കൊറിയയുടെ കോ യോ ഹാനിന് 8.37 പോയിന്റ്. കോ പക്ഷെ ആകെ 11 മിനിറ്റാണ് ഈ ലോകകപ്പിൽ കളിച്ചത്. ജർമനിക്കെതിരെ പകരക്കാരനായി മാത്രമാണ് കോ ഇറങ്ങിയത്. രണ്ടാമത് യുൻ യങ് സൺ. ഈ കൊറിയക്കാരന് 8.22 പോയിന്റ്. ഹാരി കെയ്ൻ‐ ഇംഗ്ലണ്ട് (7.86), എൽ ഹദാരി‐ ഈജിപ്ത് (7.73), ലുക മോഡ്രിച്ച്‐ ക്രൊയേഷ്യ (7.68) എന്നിവരാണ് യഥാക്രമം മറ്റു സ്ഥാനങ്ങളിൽ.
ഒരു മത്സരത്തിലെ ഏറ്റവും മികച്ച പ്രകടനം കൊറിയയുടെ ഗോളി ചോ ഹിയൂൺ വൂവിന്റേതാണ്. 8.85 പോയിന്റ്. ജർമനിക്കെതിരെയുള്ള പ്രകടനമാണിത്. രണ്ടാമത് കൊറിയയുടെ സൺ ഹിയൂങ് മിൻ. ഇവിടെയും മൂന്നാമത് കെയ്നാണ്.









0 comments