ജര്‍മനിയെ പിടിച്ചുകെട്ടാന്‍ മെക്സിക്കോ; ആദ്യമത്സരത്തിനായി സ്വിട്സര്ലണ്ടിനെതിരെ കാനറികളും ഇന്ന് കളത്തില്‍

മോസ്കോ> റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പ് അതിന്റെ യഥാര്‍ഥ പോരാട്ടവീര്യത്തിലേയ്ക്ക് കടന്നിരിക്കുന്നു. വമ്പന്മാരായ ബ്രസീലും ജര്‍മനിയും കൂടി ഇന്ന് മൈതാനത്തിറങ്ങുമ്പോള്‍ ആവേശം വാനോളം ഉയരുമെന്നുറപ്പായി. ഫുട്ബോള്‍ ലോകം ആകാംഷയോടെ കാത്തിരുന്ന മത്സരങ്ങള്‍ക്കാണ് ഇനിയുള്ള ദിവസങ്ങള്‍ സാക്ഷ്യം വഹിക്കുക.
ഇന്നലെ നടന്ന അര്‍ജന്റീന ഐസ്ലണ്ട് മത്സരത്തില്‍ പെനാള്‍ട്ടി പാഴാക്കിയ മെസിക്കെതിരെ രൂക്ഷ വിമര്‍ശനവും ട്രോളും തുടരുമ്പോള്‍ മറ്റൊരു സൂപ്പര്‍ താരമായ നെയ്മര്‍ ഇന്ന് കളത്തിലിറങ്ങുകയാണ്. പരിക്കിന്റെ പിടിയില്‍ നിന്നും പൂര്‍ണ മോചിതനല്ലെങ്കിലും കളിച്ച രണ്ടു സന്നാഹ മത്സരങ്ങളിലും മികച്ച ഫോം നിലനിര്‍ത്താനും രണ്ട് കളികളിലും ഗോള്‍ നേടാനും നെയ്മര്‍ക്കായി. 2014ലെ ദുരന്തസമാനമായ തോല്‍വിക്കു ശേഷം അതിശക്തമായ ടീമുമായാണ് കോച്ച് ടിറ്റെ കാനറിപ്പടയെ റഷ്യയിലെത്തിച്ചത്.
2014ല്‍ നെയ്മര്‍ എന്ന ഒറ്റയാളുടെ പിന്നിലായിരുന്നു സ്കൊളാരി ടീമിനെ പണിതുയര്‍ത്തിയത്. ഇത്തവണ ടിറ്റെയ്ക്ക് അങ്ങനെയൊരു പ്രശ്നമില്ല. ഗബ്രിയേല്‍ ജിസ്യൂസ്, റോബര്‍ട്ടോ ഫിര്‍മിനോ, ഫിലിപ്പെ കൊട്ടീഞ്ഞോ, വില്ലിയന് തുടങ്ങി ഒരു പറ്റം മികച്ച കളിക്കാര്‍ ഇത്തവണ ബ്രസീല്‍ നിരയിലുണ്ട്.അതേസമയം, ഇവരോടൊപ്പം മിന്നല്‍ വേഗത്തില്‍ ഗോള്‍ മുഖത്തേക്ക് തന്ത്രപരമായി മുന്നോറാന്‍ കഴിയുന്ന നെയ്മറിന്റെ സാന്നിധ്യം ടീമിന് കൂടുതല്‍ കരുത്ത് പകരുമെന്നുറപ്പ്.
.jpg)
മറുവശത്ത് ജര്‍മനി മെക്സിക്കോയെയാണ് നേരിടുന്നത്. മികച്ച ഫോമില്‍ തന്നെയാണ് ജോ കിം
ലോയുടെ ജര്‍മനിയുടേയും വരവ്. തോമസ് മുള്ളറും ഓസിലുമടങ്ങുന്ന വമ്പന്‍ നിര മെക്സിക്കോയെ വെള്ളം കുടിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല.
എല്ലാ മേഖലയിലും സന്തുലിതമായ ടീം എന്നതാണ് ജർമനിയുടെ സവിശേഷത. പരിക്കുമാറിയെത്തിയ ഗോൾകീപ്പർ മാനുവൽ നോയർ സന്നാഹ മത്സരങ്ങളിൽ ഫോമിലായിരുന്നെങ്കിലും വേണ്ടസമയത്ത് മികവുകാട്ടും എന്ന പ്രതീക്ഷയിലാണ് കോച്ച്. ജൊഷ്യ കിമ്മിച്ചും ജെറോം ബോട്ടങ്ങും മാറ്റ് ഹമ്മൽസും ജൊനാസ് ഹെക്ടറുമടങ്ങിയ പ്രതിരോധം സുസജ്ജം.
മുന്‍ലോക ചാമ്പ്യന്മാര് കൂടിയായ ജര്‍മനി കിരീടം നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റുമ്പോള്‍, ബ്രസീല്‍ യഥാര്‍ഥ ബ്രസീല്‍ ടീമായതിപ്പോഴാണെന്ന കായിക നിരീക്ഷകരുടെ വിലയിരുത്തലും മഞ്ഞപ്പടയുടെ മുന്നേറ്റത്തിന്റെ കരുത്ത് കാണിക്കുന്നു.









0 comments