വിരിഞ്ഞൂ റഷ്യ

മോസ്കോ
വോൾഗയുടെ തീരങ്ങളിൽ കാൽപ്പന്തിന്റെ ഉത്സവത്തിന് ഗംഭീര തുടക്കം. ചരിത്രപ്രസിദ്ധമായ മോസ്കോ ലുഷ്നികി സ്റ്റേഡിയത്തിൽ വിസിൽമുഴങ്ങി. ലോകകപ്പിന്റെ 21‐ാം പതിപ്പിന് വർണാഭമായ ഉദ്ഘാടനച്ചടങ്ങാണ് റഷ്യ ഒരുക്കിവച്ചത്.
ബ്രസീലിന്റെ മുൻ ലോകകപ്പ് താരം റൊണാൾഡോയാണ് ഉദ്ഘാടനച്ചടങ്ങുകൾക്ക് തുടക്കംകുറിച്ചത്. പിന്നാലെ ബ്രിട്ടീഷ് പോപ്താരം റോബി വില്യംസിന്റെ നേതൃത്വത്തിലുള്ള നൃത്ത‐സംഗീത വിരുന്നിന് ലോകം സാക്ഷ്യംവഹിച്ചു. റഷ്യൻ ഗായിക ഐഡ ഗാരിഫുല്ലിനയുടെ സംഗീതം കൊഴുപ്പേകി.
ലോകകപ്പിൽ പങ്കെടുക്കുന്ന രാജ്യങ്ങളുടെ ദേശീയപതാകകൾ വഹിച്ച റഷ്യൻ കലാകാരന്മാർ അണിനിരന്നു. റൊണാൾഡോയ്ക്കൊപ്പമെത്തിയ റഷ്യൻ ജഴ്സിയണിഞ്ഞ ബാലൻ ടെൽസ്റ്റർ പന്ത് കിക്ചെയ്ത് ലോകത്തെ റഷ്യയിലേക്ക് സ്വാഗതംചെയ്തു.
തുടർന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ഫിഫാ പ്രസിഡന്റ് ജിയാന്നി ഇൻഫാന്റീനോയും ആരാധകരെ അഭിസംബോധനചെയ്തു.









0 comments