വര്‍ഗ്ഗീയതക്കും ഫാഷിസത്തിനും എതിരെ നിലയുറപ്പിക്കുക; പ്രവാസി പുനരധിവാസപദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കുക :നവോദയ ഏരിയ സമ്മേളനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 30, 2018, 11:25 AM | 0 min read

റിയാദ്‌> വര്‍ഗ്ഗീയതക്കും ഫാഷിസത്തിനും എതിരെ ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ജനാധിപത്യസംവിധാനം ഉറപ്പാക്കുന്നതിന് യോജിച്ചു പ്രവര്‍ത്തിക്കാനും; പ്രവാസി പുനരധിവാസപദ്ധതികള്‍ നിലവിലെ പ്രതിസന്ധിഘട്ടത്തില്‍ താമസം കൂടാതെ യാഥാര്‍ഥ്യമാക്കാനും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടുകൊണ്ട് നവോദയ ദല്ല ഏരിയ സമ്മേളനം പ്രശസ്ത ചിത്രകാരനും, ശില്പിയും, നാടകകൃത്തും, എഴുത്തുകാരനുമായ അശാന്തന്‍റെ പേരു നല്‍കിയ നഗറില്‍ സമാപിച്ചു.  

റിയാദ് കേളിയുടെ സാരഥി റഷീദ് മേലതിൽ സമ്മേളനം ഉത്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രൂപത്തില്‍ ഇന്ന് നടക്കുന്ന സമരങ്ങള്‍ പലതും വര്‍ഗീയ സംഘടനകള്‍ ഹൈജാക്ക് ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വര്‍ഗീയ അജണ്ടകള്‍ അതേ രൂപത്തില്‍ നടപ്പാക്കാന്‍ പ്രയാസമുള്ള കേരളത്തില്‍; ജനകീയ പ്രതിഷേധങ്ങളെ അവരില്‍ ഒരാളെന്ന വ്യാജേന പ്രത്യക്ഷപ്പെട്ടുകൊണ്ട് മനപ്പൂര്‍വം  കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. അതിനെതിരെ പൊതുസമൂഹം നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 

ഏരിയ സെക്രട്ടറി വിജയകുമാര്‍ നങ്ങയത്ത്  പ്രവർത്തന റിപ്പോർട്ടും,  തുടർന്ന് ഏരിയ ജോ: ട്രഷറർ  ലാലു വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. 
 
നവോദയ കേന്ദ്രകമ്മിറ്റി ട്രഷറര്‍ സുധീഷ്‌ തൃപ്രയാര്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സ: ചന്ദ്രൻ വാണിയമ്പലം; കേന്ദ്ര കമ്മിറ്റി അംഗം സ: ജിൻസ് ലൂക്കോസ്, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം സ: സുരേഷ്ബാബു എന്നിവർ  സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചുകൊണ്ട് സംസാരിച്ചു. നവോദയ പ്രവാസി സമൂഹത്തിനു ഇടയില്‍ നടത്തിയ സാംസ്കാരിക, സാമൂഹിക ക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്. അത് കൂടുതല്‍ മിഴിവുറ്റതാക്കാന്‍ ചര്‍ച്ചകളിലൂടെയും, വിമര്‍ശനങ്ങളിലൂടെയും, ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളിലൂടെയും സമ്മേളനത്തിനു കഴിയട്ടെ എന്ന് ആശംസിച്ചു.  കേന്ദ്ര കുടുംബവേദി പ്രസിഡണ്ടും, ദല്ല കുടുംബവേദി പ്രസിഡണ്ടു കൂടിയായ ഷെജി ഷെജി ജയകൃഷ്ണൻ സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു. സ്ത്രീകള്‍ വീട്ടിലും പൊതുസമൂഹത്തിലും നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചചെയ്യപ്പെടുന്ന വേദികള്‍ ഇനിയും ധാരാളമായി ഉണ്ടാവേണ്ടതുണ്ട്. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയെ സംബന്ധിച്ച് കൂടുതല്‍ ആശങ്കപെടുത്തുന്ന കാലമാണിത് എന്ന് ഓര്‍മിപ്പിച്ചു. 
 
റസീന സലിം, നാസ് ഗഫൂർ, വർഗ്ഗീസ്സ്, മുഹമ്മദ് എന്നിവര്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ തടയണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് വിജയകുമാർ നങ്ങേത്, സെക്രെട്ടറി  ജയകൃഷ്ണൻ,  ട്രഷറർ  സുധീഷ് ബാബു  എന്നിവരാണ് ചുമതലയേറ്റത്.
 


deshabhimani section

Related News

View More
0 comments
Sort by

Home