'മനുഷ്യത്വം മരവിച്ച സംഘബോധം' പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Apr 21, 2018, 10:13 AM | 0 min read

മനാമ > ഇന്ത്യൻ യൂത്ത് കൾച്ചറൽ കൊണ്ഗ്രെസ്സ് ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'മനുഷ്യത്വം മരവിച്ച സംഘബോധം ' എന്ന വിഷയത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു . ഗുദൈബിയയിൽ സ്ഥിതി ചെയ്യുന്ന ഓഫീസിൽ വെച്ചാണ് സംഘടിപ്പിച്ചത് .

കത്വയിൽ മൃഗീയമായി കൊലചെയ്യപ്പെട്ട പെൺകുട്ടിക്കായി  മെഴുകുതിരികൾ തെളിയിച്ചു . ബിജെപി ഭരണം രാജ്യത്ത് തൂത്തെറിയപ്പെട്ടാലേ ഇത്തരം സംഭവങ്ങൾക്ക് അറുതിവരുവെന്നു ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചവർ പറഞ്ഞു. ഇന്ത്യയിൽ വീണ്ടുമൊരു വർഗ്ഗീയ കലാപം ഉണ്ടാക്കുവാൻ വേണ്ടിയാണ് കൊലപാതകികൾ കുട്ടിയെ അമ്പലത്തിനുള്ളിൽ ഒളിപ്പിച്ചത്.

ഈ സംഭവങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ബി ജെ പി യുടെയും ,ആർ എസ് എസ്സിന്റെയും ഹിന്ദു രാജ്യം എന്ന മുദ്രാവാക്യത്തിലൂടെയാണ്. ഐവൈസിസി ദേശീയ പ്രസിഡന്റ് ബേസിൽ നെല്ലിമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ്മാരായ ദിലീപ് ബാലകൃഷ്ണൻ ,റിച്ചി കളത്തുരത്ത് എന്നിവർ സംസാരിച്ചു



deshabhimani section

Related News

View More
0 comments
Sort by

Home