പണമയക്കലിന് നികുതി: ചര്‍ച്ചകള്‍ സജീവം, നിര്‍ദ്ദേശം അടുത്താഴ്ച പാര്‍ലമെന്റില്‍

കുവൈറ്റ് സിറ്റി > വിദേശികള്‍ നാട്ടിലേക്ക് അയക്കുന്ന പണമിടപാടുകള്‍ക്ക് നികുതി ചുമത്താന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സാമ്പത്തിക കാര്യ സമിതിയുടെ കരട് ബില്ലിന്മേല്‍ വിവിധ മേഖലകളില്‍ ചര്‍ച്ച സജീവമാകുന്നു. രാജ്യത്തിന്റെ അന്തസ്സിനും അഭിമാനത്തിനും ക്ഷതമേല്‍പിക്കുന്നതാവും നികുതി നടപ്പിലാക്കുക വഴി സംഭവിക്കുക എന്നും നികുതി ഒടുക്കുന്നത് ഒഴിവാക്കാന്‍ നിയമപരമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ ആളുകള്‍ ഉപയോഗിച്ച് തുടങ്ങുമെന്നും ഈ രംഗത്തെ വിദഗ്ധര്‍
വിലയിരുത്തുന്നുണ്ട്.
കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് തുടക്കം മുതലേ നികുതി നിര്‍ദ്ദേശത്തിന്നെതിരാണ്.പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ നാദിം അല്‍ മിസ്ബാഹ് കഴിഞ്ഞ ദിവസം നികുതി നിര്‍ദ്ദേശത്തെ വിമര്‍ശിച്ചു രംഗത് വരികയും ചെയ്തിട്ടുണ്ട്. മതപരമായി നികുതി നടപ്പിലാക്കാന്‍ കഴിയില്ല എന്നാണ് അദ്ദേഹമുയര്‍ത്തുന്ന വാദം. പാര്‍ലമെന്റിന്റെ നിയമകാര്യ സമിതിയും നികുതി നിര്‍ദ്ദേശത്തിന്നെതിരായ നിലപാടാണ് സ്വീകരിച്ചത്.
അടുത്താഴ്ച പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് വരുന്ന നികുതി നിര്‍ദ്ദേശം പാര്‍ലമെന്റില്‍ പാസ്സായാലും മന്ത്രിസഭ അംഗീകരിച്ചാല്‍ മാത്രമേ നിയമമായി മാറുകയുള്ളൂ. അങ്ങിനെയെങ്കില്‍ ജിസിസി രാജ്യങ്ങളില്‍ വിദേശികള്‍ തങ്ങളുടെ സ്വദേശത്തേക്ക് അയക്കുന്ന പണത്തിനു നികുതി ചുമത്തുന്ന ആദ്യ രാജ്യമായി കുവൈറ്റ് മാറും.
100 ദിനാറില്‍ താഴെയുള്ള പണമയക്കലിന് 2 ശതമാനവും,100 മുതല്‍ 499 ദിനാര്‍ വരെ 4
ശതമാനവും,500 ദിനാറിനു മുകളിലുള്ളവയ്ക്ക് 5 ശതമാനവുമാണ് സാമ്പത്തിക കാര്യ
സമിതി മുന്നോട്ട് വെച്ച നികുതി നിര്‍ദ്ദേശത്തിലുള്ളത്.









0 comments