അജയകുമാറിന് കേളി യാത്രയയപ്പ് നൽകി

റിയാദ് > കേളി കലാസാംസ്കാരിക വേദി ന്യൂസനയ്യ ഏരിയ വാട്ടർ ടാങ്ക് യൂണിറ്റ് മുൻ ജോയിന്റ് സെക്രട്ടറിയും, നിലവിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അജയകുമാറിന് വാട്ടർടാങ്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് ചടങ്ങിൽ പ്രസിഡന്റ് അബ്ദുൾ ജലീൽ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി ഫൈസൽ മടവൂർ സ്വാഗതം ആശംസിച്ചു. യൂണിറ്റ് ട്രഷറർ വിപിൻ ജോൺ സ്വാഗതമാശംസിച്ചു. കേളി ജോയിന്റ് സെക്രട്ടറിയും ഏരിയ രക്ഷാധികാരി കമ്മിറ്റി ആക്ടിംഗ് കൺവീനറുമായ ഷമീർ കുന്നുമ്മൽ, കേന്ദ്ര കമ്മിറ്റി അംഗവും ന്യൂസനയ്യ ഏരിയ സെക്രട്ടറിയുമായ സുരേഷ് കണ്ണപുരം, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ തോമസ് ജോയ്, രാജു നീലകണ്ഠൻ, ബേബിക്കുട്ടി, ഷാജി, നിസാർ മണ്ണഞ്ചേരി, ശിവൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഫൈസൽ മടവൂർ അജയകുമാറിന് സമ്മാനിച്ചു. യാത്രയയപ്പിന് അജയകുമാർ നന്ദി പറഞ്ഞു. ഏരിയയിലെ വിവിധ യുണിറ്റുകളിൽ നിന്ന് നിരവധി പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
0 comments