‘പൊതു ബോധവും സ്ത്രീകളും’: നവോദയ വനിതാ വേദി സെമിനാർ സംഘടിപ്പിച്ചു

ജിദ്ദ > നവോദയ വനിതാ വേദി ‘പൊതു ബോധവും സ്ത്രീകളും’ എന്ന വിഷത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം എ എ റഹീം സെമിനാർ ഉദ്ഘാടനം ചെയ്‌തു. സലീന മുസാഫിർ(കലാ സാഹിതി) ഷമീന അസീസ്, റുക്‌സാന മൂസ(തനിമ), ജുനൈദ മജീദ്(പെൻറിഫ്), ഷിബില ബഷീർ(ഒഐസിസി), ഡോക്ടർ ഫർഹീൻ താഹ എന്നിവർ സംസാരിച്ചു.
കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം ശഹീബ ബിലാൽ വിഷയം അവതരിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ജിദ്ദയിലെ അറിയപ്പെടുന്ന കലാകാരിയും നൃത്താദ്ധ്യപികയുമായ ഷെൽനാ വിജയന് കുടുംബവേദി കേന്ദ്ര കമ്മിറ്റിയുടെ ഉപഹാരവും ചടങ്ങിൽവച്ച് എ എ റഹീം നൽകി. വനിതാവേദി കൺവീനർ ജുമൈല അബു അധ്യക്ഷയായ പരിപാടിയിൽ കുടുംബവേദി കേന്ദ്ര കമ്മിറ്റി അംഗം ഹഫ്സ മുസാഫർ സ്വാഗതവും സുവിജ സത്യൻ നന്ദിയും പറഞ്ഞു.
0 comments