കേളി ദവാദ്‌മി ഏരിയ ഇഎംഎസ്എകെജി അനുസ്‌മരണം സംഘടിപ്പിച്ചു

റിയാദ് > കേളി ദവാദ്‌മി ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഎംഎസ്‐എകെജി അനുസ്‌മരണം സംഘടിപ്പിച്ചു.
ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ റഷീദ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയിൽ നടന്ന അനുസ്‌മരണ യോഗത്തിൽ ഏരിയ സെക്രട്ടറി ഷാജി പ്ലാവിളയിൽ സ്വാഗതം ആശംസിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി ജോൺസൺ വെള്ളികുളങ്ങര അനുസ്‌മരണ പ്രമേയം അവതരിപ്പിച്ചു.
കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗം സതീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി അംഗം സുരേഷ് കണ്ണപുരം, ഏരിയ പ്രസിഡന്റ് അനിൽ ഫിലിപ്പ്, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ പ്രകാശൻ പയ്യന്നൂർ, രാജേഷ്, ഏരിയ സാംസ്കാരിക വിഭാഗം കൺവീനർ സുലൈമാൻ ചേലക്കര എന്നിവരും അനുസ്‌മരണ പ്രഭാഷണം നടത്തി.
ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്ന് നിരവധി പ്രവർത്തകർ അനുസ്‌മരണ പരിപാടിയിൽ പങ്കെടുത്തു. യോഗാനന്തരം ഉമ്മർ, മുജീബ് എന്നിവർ ഗാനങ്ങൾ ആലപിച്ചു.
0 comments