ആള്‍ക്കൂട്ട വിചാരണയും ശിക്ഷയും ജനാധിപത്യ കേരളത്തിന് അപമാനം: ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ ബഹ്‌റൈൻ

മനാമ > ആള്‍ക്കൂട്ട വിചാരണയും ശിക്ഷ വിധിക്കലും നിയമവാഴ്ചയും ഭരണകൂടവുമുള്ള ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്ന് ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം അട്ടപ്പാടി ആദിവാസി സമൂഹത്തിലെ മധുവെന്ന യുവാവിനെ അടിച്ചു കൊന്ന സംഭവം കേരളത്തിന് അപമാനകരമാണ്. ആള്‍ക്കൂട്ട വിചാരണയും കൊലപാതകവും ഇതര സംസ്ഥാനങ്ങളിലുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായി നിലകൊള്ളുകയും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയും ചെയ്ത സംസ്ഥാനമാണ് കേരളം. എന്നാല്‍ അത്തരമൊരു സംഭവം കേരളത്തില്‍ അരങ്ങേറിയത് കാടത്തവും ഹീനവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതികളെ പിടികൂടി നിയമത്തിന് മുന്നില്‍ ഹാജരാക്കാനും മാതൃകാപരമായ ശിക്ഷ നല്‍കാനും സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.
ആദിവാസികളുടെ ഉന്നമനത്തിനും പുനരധിവാസത്തിനും മാറി മാറി വരുന്ന സര്‍ക്കാരുകള്‍ കോടികളുടെ ഫണ്ട് നീക്കിവെക്കുമ്പോഴും അത് അര്‍ഹരായവരുടെ കൈകളിലേക്കത്തൊത്തതിനാലാണ് പട്ടിണി ഇപ്പോഴും അവര്‍ക്കിടയില്‍ നിത്യ സംഭവമായിരിക്കുന്നത്. കുറഞ്ഞ പക്ഷം താഴെക്കിടയിലുള്ള മനുഷ്യരുടെ വിശപ്പടക്കാനുള്ള സംവിധാനമെങ്കിലും ഏര്‍പ്പെടുത്താന്‍ സര്‍ക്കാറിന് കഴിയേണ്ടതുണ്ടെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി. പ്രസിഡന്‍റ് ജമാല്‍ നദ് വി ഇരിങ്ങല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി എം എം സുബൈര്‍ പ്രമേയം അവതരിപ്പിച്ചു.
Related News

0 comments