ഫ്രണ്ട്‌സ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

മനാമ > ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും അടുത്ത രണ്ടു വർഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിക്കുന്നതിനുമായി വിളിച്ചു ചേര്‍ത്ത പരിപാടിയില്‍ പ്രസിഡന്‍റ് ജമാല്‍ നദ്വി ഇരിങ്ങല്‍ ആമുഖ ഭാഷണം നടത്തി.
മനാമ, റിഫ, മുഹറഖ് ഏരിയകളുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ യഥാക്രമം എം ബദ്റുദ്ദീന്‍, പി എന്‍ അബ്ദുറസാഖ്, വി അബ്ദുല്‍ ജലീല്‍ എന്നിവരും യൂത്ത് ഇന്ത്യ റിപ്പോര്‍ട്ട് വി കെ അനീസും കേന്ദ്ര റിപ്പോര്‍ട്ട് ജനറൽ സെക്രട്ടറി എം എം സുബൈറും അവതരിപ്പിച്ചു. വിവിധ മേഖലകളില്‍ നടത്തിയ മാനുഷിക സഹായ പ്രവര്‍ത്തനങ്ങളും സാമുദായിക സൗഹാര്‍ദ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് വിലയിരുത്തി. പ്രയാസം അനുഭവിക്കുന്ന പ്രവാസികളുടെ ഉന്നമനത്തിനു പ്രത്യേക പരിപാടികള്‍ ആവിഷ്കരിക്കാനും ബഹ്റൈന്‍ ദേശീയ ദിനം, ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം എന്നിവ വിപുലമായി ആഘോഷിക്കാനും തീരുമാനിച്ചു.
പ്രവാസി തൊഴില്‍ സമൂഹത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ വളര്‍ച്ചയില്‍ അവരുടെ സേവനത്തെ വിലമതിക്കുന്ന സമീപനം കൈക്കൊള്ളുകയൂം ചെയ്യുന്ന ബഹ്റൈന്‍ ഭരണാധികാരികള്‍ക്ക് യോഗം ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ചു. സിഞ്ചിലെ ഫ്രന്‍റ്സ് ആസ്ഥാനത്ത് ചേര്‍ന്ന പരിപാടിയില്‍ വൈസ് പ്രസിഡന്‍റ് സഈദ് റമദാന്‍ നദ്വി സമാപനവും നിര്‍വഹിച്ചു.









0 comments