കെഫാക് അന്തർജില്ലാ ഫുട്ബോൾ: കോഴിക്കോടിനും തൃശൂരിനും കിരീടം

കുവൈറ്റ് സിറ്റി > കെഫാക് അന്തർജില്ലാഫുട്ബോൾ ടൂർണ്ണമെന്റിൽ മാസ്റ്റേഴ്സ് ലീഗിൽ ട്രാസ്ക് തൃശൂരും, സോക്കർ ലീഗ് വിഭാഗത്തിൽ കെഡിഎഫ്എ കോഴിക്കോടും ജേതാക്കളായി. വെള്ളിയാഴ്‌ച വൈകിട്ട് തിങ്ങി നിറഞ്ഞ മിശ്രിഫിലെ യൂത്ത് പബ്ലിക് അതോറിറ്റി സ്റ്റേഡിയത്തിൽ നടന്ന ഫൈനലുകളിൽ മാസ്റ്റേഴ്സ് ലീഗിൽ ട്രാസ്ക് തൃശൂർ എംഫാഖ് മലപ്പുറത്തെയും സോക്കർലീഗിൽ കെഡിഎഫ്എ കോഴിക്കോട് എംഫാക് മലപ്പുറത്തെയും പരാജയപ്പെടുത്തി.
മാസ്റ്റേഴ്സ് ലീഗിൽ മായിസ് എറണാകുളത്തെ പരാജയപ്പെടുത്തി കെഡിഎഫ്എ കോഴിക്കോട് മൂന്നാം സ്ഥാനം നേടിയപ്പോൾ സോക്കർ ലീഗിൽ ട്രാസ്‌ക് തൃശൂരിനെ ട്രൈബേക്കറിൽ പരാജയപ്പെടുത്തി തിരുവനന്തപുരം മൂന്നാം സ്ഥാനം നേടി. മുഴുവൻ സമയവും എക്സ്ട്രാ ടൈമിലും ഇരുടീമുകളും ഗോൾ നേടാതിരുന്ന സോക്കർ ലീഗ് ഫൈനലിൽ ടൈബ്രേക്കറിലൂടെയാണ് കോഴിക്കോട് മലപ്പുറത്തെ പരാജയപ്പെടുത്തിയത്. മാസ്റ്റേഴ്സ് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മലപ്പുറത്തിനെതിരെ ഒരു ഗോളിനാണ് തൃശൂരിന്റെ വിജയം.

മാസ്റ്റേഴ്സ് ലീഗിലെ മികച്ച ഗോൾ കീപ്പർ ഷാജഹാൻ (തൃശൂര്‍) മികച്ച പ്ലെയർ: ഉമ്മർ(എംഫാഖ് മലപ്പുറം) ഡിഫൻഡർ: സാംസൺ(മായിസ് എറണാകുളം ) ടോപ് സ്കോറർ: നിയാസ് (കെ.ഡി.എഫ്.എ കോഴിക്കോട് ) ഓൾഡിസ്റ്റ് പ്ലയെർ: ഓ കെ റസാഖ് (കണ്ണൂർ) എന്നിവരെയും തെരെഞ്ഞെടുത്തു. സോക്കർ ലീഗിൽ ഗോൾ കീപ്പർ : അൽഫാസ് അസർ (തിരുവനന്തപുരം) ഡിഫൻഡർ : ഡാനിഷ്(എംഫാഖ് മലപ്പുറം ) മികച്ച പ്ലയെർ അനസ് കക്കട്ട്(കെ.ഡി.എഫ്.എ കോഴിക്കോട് )ടോപ്സ്കോറർസ് : അഫ്താബ് (എംഫാഖ്മലപ്പുറം ) റിതേഷ് (ട്രാസ്‌ക് ത്രിശൂർ )പ്രോമിസിംഗ് പ്ലയെർ : ധിനിൽ (മായിസ്എറണാകുളം എന്നിവരെയും തെരഞ്ഞെടുത്തു.
വിജയികൾക്കുള്ള ട്രോഫികൾ ഗുലാം മുസ്തഫ, ഓ.കെ.റസാഖ്, മനോജ്കുര്യൻ, സത്യൻ വണ്ടൂര, ബിജു കടവിൽ, ടി.വി.ഹിക്മത്ത്, ശറഫുദ്ധീൻ കണ്ണോത്ത്, ആഷിക് കാദിരി , മൻസൂർകുന്നത്തേരി, സിദ്ധീക്ക്, ഷബീർ കളത്തിങ്കൽ, എ.വി നൗഫൽ, സഫറുള്ള, പ്രദീപ് കുമാർ മറ്റു കെഫാക് ഭാരവാഹികളും ചേർന്ന് നിർവഹിച്ചു









0 comments