30000 പ്രതീക്ഷിച്ചു, എത്തിയത് 13000 പേര് മാത്രം; മസ്‌കറ്റില് മോഡി പ്രസംഗിച്ചത് ആളില്ലാ കസേരകളോട്

മനാമ > ഇന്ത്യന് എംബസി നേരിട്ടിടപ്പെട്ടിട്ടും ഒമാന് തലസ്ഥാനമായ മസ്കറ്റില് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുപരിപാടിക്കു കാണികള് ഗണ്യമായി കുറഞ്ഞു. മസ്കത്തിലെ സുല്ത്താന് ഖാബൂസ് സ്പോര്ട്സ് കോംപ്ലക്സില് ഞായറാഴ്ച വൈകീട്ട നടന്ന പരിപാടിയില് പ്രതീക്ഷിച്ചതിന്റെ പകുതിപോലും ആളുകള് എത്തിയില്ല. വൈകീട്ട് ആറിന് ആരംഭിക്കാനിരുന്ന പരിപാടി കാണികള് കുറവായതിനാല് ഒരു മണിക്കൂര് വൈകിയാണ് തുടങ്ങിയത്.
സുല്ത്താന് ഖാബൂസ് സ്റ്റേഡിയത്തില് മുപ്പതിനായിരത്തോളം പേര്ക്ക് ഇരിക്കാന് ശഷിയുള്ളത്. എന്നാല്, പരിപാടി കാണാന് എത്തിയത് 13,000ത്തോളം പേര് മാത്രം. ഇന്ത്യന് എംബസിയുടെ നേതൃത്വത്തിലാണ് പ്രവേശന പാസുകള് വിതരണം ചെയ്തത. രജിസ്ട്രേഷന് പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരാതിരുന്നതോടെ എംബസി വെബ്സൈറ്റ് മുഖേനയും സംവിധാനമേര്പ്പെടുത്തി. കൂടതെ, തൊഴിലാളികളെയും വിദ്യാര്ഥികളെയും പങ്കെടുപ്പിക്കണമെന്ന് കാട്ടി കമ്പനികള്ക്കും ഇന്ത്യന് സ്കൂളുകള്ക്കും എംബസി കത്തയക്കുകയും ചെയ്തിരുന്നു. അരദിവസത്തെ പരിപാടിയില് എത്തിക്കേണ്ട ആളുകളുടെ എണ്ണം പറഞ്ഞുള്ള കത്തില് പങ്കെടുക്കുന്ന തൊഴിലാളികള്ക്ക് വാഹന സൗകര്യം ഏര്പ്പെടുത്തണമെന്നും നിര്ദേശിച്ചിരുന്നു.

എംബസി നിര്ദേശപ്രകാരം വിവിധ സ്കൂളുകളില് നിന്നായി ആയിരത്തിലധികം വിദ്യാര്ഥികളെ എത്തിച്ചിരുന്നു. സ്കൂളുകളില് ചില ക്ലാസുകള്ക്ക് ഇതിനായി ഉച്ചക്ക് ശേഷം അവധി നല്കി. മലയാളികള് പരിപാടിയില് പൊതുവെ കുറവായിരുന്നു. ഉത്തരേന്ത്യക്കാരായിരുന്നു പരിപാടിയില് കൂടുതലും. വിഐപി,വിവിഐപി സീറ്റുകളും ഒഴിഞ്ഞു കിടന്നു. ഒരു മണിക്കൂറോളം നീണ്ട തന്റെ പ്രസംഗത്തില് തന്റെ ഭരണ നേട്ടങ്ങളെക്കാളേറെ മുന് സര്ക്കാരുകളെ കുറ്റപ്പെടുത്താനായിരുന്നു മോഡി സമയം കണ്ടത്. ഒമാനില് ഉപപ്രധാനമന്ത്രി സയ്യിദ് ഫഹദിന്െണ്റ നേതൃത്വത്തില് നരേന്ദ്ര മോഡിയെ സ്വീകരിച്ചു. സന്ദര്ശനത്തിന്റെ ഭാഗമായി ഇന്ത്യയും ഒമാനും എട്ട് ധാരണാപത്രങ്ങള് ഒപ്പിട്ടു. ഡിപ്ലൊമാറ്റിക്, സ്പെഷ്യല് പാസ്പോര്ട്ട് ഉടമകള്ക്ക് പരസ്പരമുള്ള സന്ദര്ശനത്തിനു വിസ ഒഴിവാക്കലാണ് ഇതില് പ്രധാനം.









0 comments